വിധി തീര്‍പ്പിലും പക തീര്‍പ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക്; ടീസര്‍

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തീര്‍പ്പിന്റെ ടീസര്‍ പുറത്തിറങ്ങി. വിധി തീര്‍പ്പിലും പക തീര്‍പ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക് എന്ന പൃഥ്വിയുടെ മാസ് ഡയലോഗാണ് ടീസറിലെ ഹൈലൈറ്റ്. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്.

മുരളി ഗോപിയാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചനയും അദ്ദേഹം തന്നെ. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. കെ എസ് സുനിലാണ് ഛായാഗ്രഹണം നിരവഹിച്ചത്. എഡിറ്റിംഗ് – ദീപു ജോസഫ്. മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍- കോസ്റ്റ്യും – ഡിസൈന്‍.- സമീറ സനീഷ്. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ – സുനില്‍ കാര്യാട്ടുകര. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം