'സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ'; പ്രതാപ് പോത്തന് കുഞ്ചാക്കോ ബോബന്റെ യാത്രാമൊഴി

നടനും സംവിധായകനുമായ പ്രതാപ് പോത്തന് കുഞ്ചാക്കോ ബോബന്റെ യാത്രാമൊഴി. പ്രതാപ് പോത്തന്റെ വേര്‍പാട് വലിയൊരു നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. ‘സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ’ എന്ന വാക്കുകളോടെയാണ് കുഞ്ചാക്കോ ബോബന്‍ പ്രതാപ് പോത്തനെ യാത്രയാക്കുന്നത്.

‘പിപി’ എന്ന ചുരുക്കപേരിലാണ് കുഞ്ചാക്കോ ബോബന്‍ പ്രതാപ് പോത്തനെ അഭിസംബോധന ചെയ്തത്. ‘പി.പി…. നിങ്ങളെ ശരിക്കും മിസ് ചെയ്യും. നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. നമ്മള്‍ സംസാരിച്ചപ്പോഴൊക്കെ പൊട്ടിച്ചിരിക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല.

സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്ക് മനുഷ്യാ! എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. കണ്ണീരല്ല… ആര്‍പ്പുവിളികള്‍ മാത്രം’- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

സുഗീത് സംവിധാനം ചെയ്ത ത്രീ ഡോട്‌സ് എന്ന സിനിമയിലാണ് മുഴുനീള വേഷത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിലെ ഫൊട്ടോയ്‌ക്കൊപ്പമായിരുന്നു കുഞ്ചാക്കോ ബോബന്റെ യാത്രാമൊഴി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം