വിവാഹത്തിന് പ്രായം പ്രശ്നമാണോ? ബോളിവുഡ് താരസുന്ദരികളുടെ കാര്യത്തില്‍ അതൊരു പ്രശ്നമേയല്ല. സിനിമയില്‍ പ്രായം കുറഞ്ഞ നായകന്മാര്ക്കൊപ്പം നടിമാര്‍ അഭിനയിക്കുന്നത് പുതുമയൊന്നുമല്ല.എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ തന്നെ ഇങ്ങനെ തീരുമാനമെടുക്കേണ്ടി വന്നാലോ? അത്തരത്തില്‍ വിവാഹിതരായ 11 താരസുന്ദരികളെപ്പറ്റി അറിയാം.
ഐശ്വര്യ റായി- അഭിഷേക് ബച്ചന്
അഭിഷേകിന്റെയും ഐശ്വര്യറായിയുടേയും പ്രണയം ബോളിവുഡ് ചര്‍ച്ചകളില്‍ ചൂടു പിടിക്കാന്‍ കാരണം തന്നെ അവര്‍ തമ്മിലുള്ള പ്രായ വ്യത്യാസമാണ്. ഐശ്വര്യയെക്കാള്‍ രണ്ടു വയസ് കുറവാണ് അഭിഷേകിന്. മണിരത്നം ചിത്രം ഗുരുവിന്റെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലായ ഇരുവരും 2007ല്‍ വിവാഹിതരായി. ഇരുവര്‍ക്കും ആരാധ്യ എന്ന മകളുമുണ്ട്.
ശില്‍പ്പ ഷെട്ടി- രാജ് കുന്ദ്ര
ബോളിവുഡ് താരസുന്ദരി ശില്‍പ്പഷെട്ടിയ്ക്ക് ബിസിനസുകാരനായ തന്റെ ഭര്‍ത്താവിനേക്കാള്‍ മൂന്നു മാസത്തെ പ്രായകൂടുതലാണുള്ളത്. ഇരുവരും 2009ല്‍ വിവാഹിതരായി. വിയാന്‍ രാജ് കുന്ദ്ര എന്നൊരു മകനുണ്ട്.
നമ്രത ശിരോദ്കര്- മഹേഷ് ബാബു
നടി നമ്രത ശിരോദ്കര് വിവാഹം ചെയ്തിരിക്കുന്നത് തെലുഗു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെയാണ്. തന്നേക്കാള്‍ രണ്ടു വയസ് ചെറുപ്പമായ മഹേഷിനെ 2005ലാണ് നമ്രത വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഗൗതം ഗതമനേനി എന്ന ആണ്‍കുട്ടിയും സിതാര എന്ന പെണ്‍കുട്ടിയും മക്കളായുണ്ട്.
സൂര്യ- ജ്യോതിക
തമിഴ്നടന്‍ സൂര്യയെക്കാള്‍ രണ്ടു വയസ്സ് കൂടുതലാണ് ഭാര്യയും നടിയുമായ ജ്യോതികയ്ക്ക്. 2006 സെപ്റ്റംബര്‍ 11ന് വിവാഹിതരായ ഇവര്‍ക്ക് ദിയ, ദേവ് എന്ന രണ്ടു മക്കളുണ്ട്.
ഗണേഷ്- ശില്‍പ്പ
ഗോള്‍ഡന്‍സ്റ്റാര്‍ ഗണേഷ് ശില്‍പ്പയെ വിവാഹം ചെയ്യുന്നത് 2008ലാണ് . ഇരുവര്‍ക്കും ചരിത്രിയ, വിഹാന് എന്ന രണ്ടു മക്കളുണ്ട്. ഏറ്റവും രസകരമായ വസ്തുത ശില്‍പ്പയ്ക്ക് ഗണേഷിനേക്കാള്‍ പ്രായമുണ്ട് എന്നതു ശരിയാണെങ്കിലും യഥാര്‍ത്ഥ പ്രായവ്യത്യാസം ഇരുവരും പുറത്തു വിട്ടിട്ടില്ല.
ധനുഷ് – ഐശ്വര്യ
തമിഴ് നടന് ധനുഷ് വിവാഹം ചെയ്തിരിക്കുന്നത് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയെയാണ്. ധനുഷിനേക്കാള്‍ രണ്ടു വയസ് കൂടുതലാണ് ഐശ്വര്യയ്ക്ക്. 2004ല്‍ വിവാഹിതരായ ഇവര്‍ക്ക് യാത്ര, ലിംഗ എന്ന രണ്ടു ആണ്‍കുട്ടികളുണ്ട്.
ബിപാഷ ബസു-കരണ്‍ സിംഗ് ഗ്രോവര്‍
കരണിന് 34 വയസാണ് പ്രായം എന്നാല്‍ ബിപാഷയ്ക്ക് 38ഉം. 2016ഏപ്രില്‍ 30നാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ പ്രായവ്യത്യാസം മൂലം കരണിന്റെ മാതാവ് ഇരുവരും തമ്മിലുള്ള വിവാഹത്തിന് ആദ്യം എതിരായിരുന്നു.
നര്‍ഗീസ് – സുനില്‍ ദത്ത്
തന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള നടി നര്‍ഗീസിനെയാണ് സുനില്‍ ദത്ത് വിവാഹം ചെയ്തത്. 1957ലെ ഹിറ്റ് ചിത്രം മദര്‍ ഇന്ത്യയുടെ സെറ്റില്‍വച്ച് അടുത്ത ഇരുവരും അടുത്തവര്‍ഷം തന്നെ വിവാഹിതരായി. ഇവര്‍ക്ക് സഞ്ജയ്, പ്രിയ, നമ്രത എന്നീ മക്കളുണ്ട്.
മെഹര്‍ ജെസിയ- അര്ജുന് രാംപാല്‍
മുന്‍ ലോകസുന്ദരി മെഹര്‍ ജെസിയ തന്നേക്കാള്‍ രണ്ടു വയസ്സ് കുറഞ്ഞ ബോളിവുഡ് നടന് അര്ജുന് രാം പാലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ഫറാ ഖാന്- സിരിഷ് കുന്ദര്‍
സിനിമാനിര്‍മ്മാതാവായ ഫറാഖാന് ഫിലിം എഡിറ്ററായ സിരിഷ് കുന്ദറിനെ കണ്ടു മുട്ടുന്നത് മെ ഹൂണ്‍ നയുടെ സെറ്റില്‍ വച്ചാണ്. തന്നേക്കാള്‍ എട്ടു വയസ്സിളപ്പമായ സിരിഷിനെ ഫറാ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് അന്യ, ദിവ, സെസര്‍ എന്നിങ്ങനെ മൂന്നു മക്കളുണ്ട്.