മുറയിലെ ശ്രീനാഥ് ഭാസി ആലപിച്ച ഗാനം റിലീസ് ചെയ്ത് ഫഹദ് ഫാസില്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി നൂലില്ലാ കറക്കം

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയിലെ ശ്രീനാഥ് ഭാസ് ആലപിച്ച ഗാനം ഫഹദ് ഫാസില്‍ റിലീസ് ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഫഹദ് ഗാനം പുറത്തിറക്കിയത്. മുറ ചിത്രത്തിന്റെ ടീസറിനും ടൈറ്റില്‍ സോങിനും പിന്നാലെയാണ് ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്.

വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’ ഉടന്‍ തിയേറ്ററുകളിലേക്കെത്തും. സുരാജ് വെഞ്ഞാറമൂടും, ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, തഗ്‌സ്,മുംബൈക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണുമാണ് മുറയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്.

Latest Stories

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

മഹാനടന്റെ ജീവചരിത്രം വരുന്നു; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ

INDIAN CRICKET: നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേ ഒരു മികച്ച കളിക്കാരൻ അവൻ, അയാളെ ഇന്ത്യൻ നായകനാക്കുക: സഞ്ജയ് മഞ്ജരേക്കർ

പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി

IPL 2025: സഞ്ജുവിന്റെ ആ മണ്ടത്തരം പിഎച്ച്ഡി തീസിസിനായി പഠിക്കണം, രാജസ്ഥാൻ നായകനെതിരെ ദോഡ ഗണേഷ്; പറഞ്ഞത് ഇങ്ങനെ

IPL 2025: അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എന്തൊരു ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്‌, രാജസ്ഥാന്‍ സൂപ്പര്‍താരത്തിനെ പുകഴ്ത്തി സഞ്ജു സാംസണ്‍