അഡ്വാൻസ് വാങ്ങിയിട്ട് ഷൂട്ടിന് വരുന്നില്ല; നടൻ യോഗി ബാബുവിനെതിരെ പരാതി

അഡ്വാൻസ് വാങ്ങിയ ശേഷം തമിഴ് നടൻ യോഗി ബാബു ഷൂട്ടിന് വരുന്നില്ലെന്ന് പരാതി. അഡ്വാൻസ് തുക വാങ്ങിയ ശേഷം യോഗി ഷൂട്ടിന് വരുന്നില്ലെന്ന പരാതിയുമായി റൂബി ഫിലിം നിർമാണ കമ്പനി ഉടമയും നിർമാതാവുമായ ഹസി ആണ് യോഗിക്കെതിരെ പരാതി നൽകിയത്.

ജാക്ക് ഡാനിയേൽ എന്ന പുതിയ ചിത്രത്തിനായി 65 ലക്ഷം രൂപയാണ് യോഗി ബാബുവിന് പ്രതിഫലമായി നൽകാനിരുന്നത്. ഇതിൽ 20 ലക്ഷത്തിന്റെ ചെക്ക് അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയ ശേഷം യോഗി ബാബു ഷൂട്ടിന് വരാതെ വഞ്ചിക്കുകയാണെന്നാണ് ഉടമയുടെ ആരോപണം.

വിരുമ്പാകം പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് യോഗി ബാബു.

നിരവധി ചിത്രങ്ങളില്‍ ഹാസ്യതാരമായി തിളങ്ങിയ യോഗി ബാബുവിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം രജനികാന്തിന്റെ ജയിലറാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ജവാനിലും യോഗി അഭിനയിക്കുന്നുണ്ട്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്