' ചോല' വീണ്ടും അന്തർദേശീയ ശ്രദ്ധ നേടുന്നു; ചിത്രം ജനീവ ചലച്ചിത്രോത്സവ൦ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സനൽ കുമാർ ശശിധരന്റെ “ചോല” അനൗൺസ് ചെയ്തത് മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. നിരവധി രാജ്യാന്തര അംഗീകാരങ്ങൾ സിനിമക്ക് ലഭിച്ചു. ഇപ്പോൾ സ്വിറ്റ്സർലണ്ടിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.

സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മത്സര വിഭാഗത്തിലായിരിക്കും ചിത്രം പ്രദർശിക്കപ്പെടുക, സനൽ കുമാർ ശശിധരന്റെ എസ്. ദുർഗയും ഈ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു

നിമിഷ സജയനും ജോജു ജോർജു൦ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഈ സിനിമയിലെ കൂടി പ്രകടനത്തിനാണ് നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. രാഷ്ട്രീയവും അധികാരവും സ്ത്രീ അവസ്ഥകളും ഒക്കെയാണ് സിനിമ സംസാരിക്കുന്ന പ്രധാന വിഷയങ്ങൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചോലയുടെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍