ഓരോ അടി കിട്ടുമ്പോഴും എനിക്ക് അഭിനയിക്കണമെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു; അനുഭവം പങ്കുവെച്ച് നടി സീനത്ത്

നാടകവേദിയിയില്‍ നിന്നാണ് നടി സീനത്ത് സിനിമയിലേക്കെത്തിയത്. എന്നാല്‍ തന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെ നാടകത്തില്‍ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്.

കുട്ടിക്കാലത്ത് സ്റ്റേജ് ഉണ്ടാക്കി അവിടെ അഭിനയിക്കുകയാണ് ചെയ്തിരുന്നത്. ഇത് അയിഷ ഇളയമ്മ കണ്ടു. മാറി നിന്ന് കണ്ടതിന് ശേഷം അഭിനയിക്കാന്‍ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്കും ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ ആ സാഹചര്യത്തില്‍ മുസ്ലിം കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.

അങ്ങനെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്നൊരു നാടകം ചെയ്തു. പക്ഷേ എന്റെ സഹോദരന് അതില്‍ വലിയ എതിര്‍പ്പാണ്. ഒരിക്കലും പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരന്‍ ചിന്തിച്ചിരുന്നത്. ഇളയമ്മ പെങ്ങളെയും കൊണ്ട് നടക്കാന്‍ തുടങ്ങിയെന്ന് ഒരു ബന്ധു പറഞ്ഞു. അങ്ങനെ നാടകത്തിന് എന്നെ വിട്ടില്ല. മറ്റൊരാളെ കൊണ്ട് അന്ന് അഭിനയിപ്പിച്ചു.

പിന്നെ കുറേ കാലം കഴിഞ്ഞ് സ്‌നേഹ ബന്ധം എന്ന നാടകത്തില്‍ അവസരം ലഭിച്ചു. അന്ന് സഹോദരന്‍ വീട്ടിലില്ല. എന്റെ അമ്മാവന്‍ ആണ് അത് എഴുതിയത്. ആ നാടകം റിഹേഴ്‌സല്‍ എല്ലാം കഴിഞ്ഞ് സ്റ്റേജില്‍ കയറി. ഞാന്‍ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടില്‍ കയറിയതും അടിയോട് അടിയാണ്.

നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചുകൊണ്ട് നന്നായി അടി കിട്ടി. ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു. അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ശ്വാസം കിട്ടാത്തത് പോലെ ഞാന്‍ അഭിനയിച്ചു. അങ്ങനെ അടി നിന്നു, ഉമ്മ കരയാനും തുടങ്ങി. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍