അച്ഛന്റെ ഒക്കത്തിരുന്ന് സംഗീതമെല്ലാം ഊറ്റിയെടുത്തെന്ന് യേശുദാസ്; കണ്ണു നിറഞ്ഞ് ദക്ഷിണാമൂര്‍ത്തിയുടെ മകള്‍; അനുസ്മരണം, വികാരനിര്‍ഭരം

സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ നൂറാം ജന്മദിനത്തില്‍ ഗുരുവിനെ ഓര്‍ത്ത് യേശുദാസ് നടത്തിയ പ്രസംഗം വൈറലാകുന്നു ദക്ഷിണാമൂര്‍ത്തി സ്വാമികളില്ലെങ്കില്‍ യേശുദാസ് എന്ന ഗായകനുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹമുള്ളതു കൊണ്ടാണ് എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും തനിക്കു പാടാന്‍ സാധിച്ചതെന്നും യേശുദാസ് പറഞ്ഞു.

“എന്റെ അച്ഛനാണ് സംഗീതത്തില്‍ എന്റെ ആദ്യ ഗുരു. അച്ഛനും സ്വാമികളും അഭയദേവും. ഇവര്‍ മൂന്നു പേരും പരസ്പരം മച്ചാ മച്ചാ എന്നും അളിയാ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ചെറിയ വയസിലാണ് സ്വാമികളുടെ മകള്‍ ഗോമതിയെ കാണുന്നത്. ആദ്യം കാണുമ്പോള്‍ തൊട്ടേ സ്വാമികളുടെ ഒക്കത്താണ്. സ്വാമികളുടെ കയ്യിലുള്ളതെല്ലാം ഇവര്‍ ഊറ്റിയെടുത്തു. ഗോമതി സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. അച്ഛന്റെ ഒക്കത്തിരുന്നു കൊണ്ട് തന്നെ സംഗീതമെല്ലാം ഊറ്റിയെടുക്കുകയാവും ചെയ്തിട്ടുണ്ടാകുക. ഗുരുവില്‍ നിന്നും കടാക്ഷമായി അറിവു ലഭിക്കുന്നതിനു പരിധികളുണ്ട്. സദാസമയവും അദ്ദേഹത്തോടൊപ്പം നടന്നു നടന്നു സംഗീതത്തെ കൂടുതല്‍ ആഴത്തിലറിയാന്‍ ഗോമതിക്കായി.” യേശുദാസ് പറഞ്ഞു.

യേശുദാസ് ഇത്രയും പറഞ്ഞപ്പോള്‍ സ്വാമികളുടെ മകളും കര്‍ണാടക സംഗീതജ്ഞയുമായ ഗോമതിയുടെ കണ്ണു നിറഞ്ഞു. സ്വാമികളുടെ സംഗീതജ്ഞാനം വാക്കുകളില്‍ ഒതുങ്ങുന്നതെല്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു. “അദ്ദേഹത്തിന്റെ രക്തത്തില്‍ സംഗീതം അലിഞ്ഞു ചേര്‍ന്നിരുന്നു. സ്വപ്നങ്ങള്‍ എന്ന ഗാനം ആലപിക്കാന്‍ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. “സ്വ” എന്ന പദത്തില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന സംഗീതമുണ്ട്. സ്വന്തം പിതാവിനെ പോലെ തന്നെയായിരുന്നു എനിക്ക് അദ്ദേഹം.”.- യേശുദാസ് പറഞ്ഞു. നിലവില്‍ ദക്ഷിണാമൂര്‍ത്തി വിദ്യാലയ എന്ന പേരില്‍ കര്‍ണാടക സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മകള്‍ ഗോമതി അദ്ദേഹത്തിന്റെ പേരില്‍ വിദ്യാലയവും നടത്തുന്നുണ്ട്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി