'അതെ എനിക്ക് മാറിടമുണ്ട്, അവ മനോഹരവുമാണ്'

സെലിബ്രിറ്റിയാണെങ്കില്‍ ബോഡി ഷെയ്മിംഗ് എന്നത് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ശല്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുള്ള ശ്യാമാ സിക്കന്ദറിന് ഇത് പുതിയ കഥയല്ല. അതുകൊണ്ടാണ് ഒരു ചിത്രം ഷെയര്‍ ചെയ്തപ്പോള്‍ അതെ എനിക്ക് മാറിടമുണ്ട്, അവ മനോഹരവുമാണെന്ന്. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ശ്യാമാ സിക്കന്ദര്‍.

ബോഡി ഷെയ്മിംഗ് അവസാനിപ്പിക്കു, അതിനി സഹിക്കാന്‍ പറ്റില്ല തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് ശ്യാമ തന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ ചിത്രത്തിനൊപ്പം അവര്‍ എഴുതിയത് ഇങ്ങനെ.

“സ്ത്രീകള്‍ക്ക് മാറിടം ഉണ്ടാകും. അതാണ് അവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഞാന്‍ സ്ത്രീയായതില്‍ നന്ദിയുള്ളവളാണ്, തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവളും. അതെ എനിക്ക് മുലകളുണ്ട്. അത് വളരെ മനോഹരമാണ്്. നിങ്ങള്‍ക്ക് തോന്നുന്ന പേരുകളില്‍ നിങ്ങളതിനെ വിളിച്ചോളൂ.”

സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിംഗ് എന്നത് സെലിബ്രിറ്റികളെല്ലാം നേരിടുന്നൊരു വെല്ലുവിളിയാണ്. ഇതിനെതിരെ ധീരമായി പ്രതികരിക്കുന്ന ആദ്യ സ്ത്രീയല്ല ശ്യാമ. ബോളിവുഡില്‍നിന്ന് തന്നെ ദീപികാ പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി താരങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

https://www.instagram.com/p/BdzC3z9H7PV/?taken-by=shamasikander

https://www.instagram.com/p/Bdb39q3HcFz/?taken-by=shamasikander

https://www.instagram.com/p/BdcsQwEH2UU/?taken-by=shamasikander

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി