ഡില്ലിയുടെ മുഖം വിക്രമില്‍ എന്തുകൊണ്ട് കാണിച്ചില്ല; കാരണം തുറന്നുപറഞ്ഞ് കാര്‍ത്തി

‘വിക്രമി’ലെ പ്രേക്ഷകരെ ത്രസിപ്പിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു ‘കൈതി’യിലെ കാര്‍ത്തിയുടെ കഥാപാത്രമായ ഡില്ലിയുടേത്. ഡില്ലിയുടെ ശബ്ദം മാത്രമാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നത് എങ്കിലും ആ കഥാപാത്രം വലിയ സ്വാധീനം തന്നെയാണ് ചെലുത്തിയത്.

ഇപ്പോഴിതാ ഡില്ലിയുടെ മുഖം വിക്രമില്‍ എന്തുകൊണ്ട് കാണിച്ചില്ല എന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് കാര്‍ത്തി. ‘വിരുമന്‍’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരം ഡില്ലി കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്.

‘വിക്രം’ ചിത്രീകരണ സമയത്ത് താന്‍ ‘പൊന്നിയിന്‍ സെല്‍വനു’ വേണ്ടി മുടി നീട്ടി വളര്‍ത്തിയിരിക്കുകയായിരുന്നു എന്നും അതിന് ശേഷം ‘സര്‍ദാര്‍’ എന്ന ചിത്രത്തിന് വേണ്ടി ഷേവ് ചെയ്തിരുന്നതിനാല്‍ പഴയ ലുക്കില്‍ പോയി വീണ്ടും ഡില്ലിയായി വരാനുള്ള ചാന്‍സ് ഇല്ലായിരുന്നു എന്നുമാണ് കാര്‍ത്തി പറഞ്ഞത്.

”കൈതി 2′ അടുത്ത വര്‍ഷം തുടങ്ങനാണ് പ്ലാന്‍ ചെയ്യുന്നത്. ലോകേഷിന്റെ സംവിധാനത്തില്‍ നിലവില്‍ വിജയ് ചിത്രം നടക്കുകയാണ്. അതിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. അതില്‍ ഇനി റോളക്‌സ്, ഡില്ലി ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.’ താരം തമാശ രൂപേണ പറഞ്ഞു. ‘

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി