മമ്മൂട്ടി ഏകലവ്യൻ ഒഴിവാക്കിയത് എന്ത്കൊണ്ട് ? തുറന്ന് പറഞ്ഞ് ഇബ്രാഹിം കുട്ടി

രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കെെലാസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഏകലവ്യൻ. മികച്ച പ്രേക്ഷക സ്വീകരാര്യത നേടിയ ഏകലവ്യനിലെ ആന്റി നാർക്കോട്ടിക് തലവൻ മാധവനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ മമ്മൂട്ടിക്ക് പകരം സിനിമയിലെത്തിയത് സുരേഷ് ​ഗോപിയായിരുന്നു.

ആ ഒരൊറ്റ സിനിമയിലൂടെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സൂപ്പർസ്റ്റാർ പദവിയിലേക്ക് സുരേഷ് ഗോപി ഉയരുകയും ചെയ്‌തു. ഇപ്പോഴിതാ മമ്മൂട്ടി ആ സിനിമ ഒഴിവാക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സഹോദരനായ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ​ഇബ്രൂസ് ഡയറി എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

രഞ്ജി പണിക്കർ സ്വതന്ത്ര സംവിധായകനായി തുടങ്ങിയ കാലത്താണ് ഏകലവ്യൻ എന്ന കഥ എഴുതുന്നത്. മമ്മൂട്ടിയെ  കേന്ദ്ര കഥാപാത്രമാക്കിയായിരുന്നു അ​ദ്ദേഹം സിനിമ പ്ലാൻ ചെയ്യുന്നത്. എന്നാൽ പല കാരണങ്ങൾ  മമ്മൂട്ടിക്ക് സിനിമ ചെയ്യാൻ പറ്റാതെ വരികയും പിന്നീട് സുരേഷ് ​ഗോപി ആ ചിത്രത്തിലേയ്ക്ക് എത്തുകയുമായിരുന്നു.

മാധവൻ എന്ന കഥാപാത്രം വേണ്ടെന്ന് വെച്ചത് പിൽക്കാലത്തു മമ്മൂട്ടിക്ക് വളരെയധികം നിരാശ സമ്മാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പിന്നീട് ഷാജി കെെലാസിൻ്റെ തന്നെ സംവിധാനത്തിൽ രഞ്ജി തിരക്കഥയെഴുതി മമ്മൂട്ടി അഭിനയിച്ച സൂപ്പർ ഹിറ്റ്  ചിത്രമായിരുന്നു കിംഗ് എന്നും അദ്ദേഹം പറഞ്ഞു

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ