മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്താണ് ഞാന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോയത്, 30 ദിവസം എടുത്താണ് ആ സിനിമയ്ക്ക് ഡബ്ബ് ചെയ്തത്: മമ്മൂട്ടി

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ‘ഡോ. ബാബസഹേബ് അംബേദ്കര്‍’. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അംബേദ്കര്‍ ആകാന്‍ വേണ്ടി താന്‍ ചെയ്ത കഠിനപ്രയത്‌നങ്ങളെ കുറിച്ച് മമ്മൂട്ടി മുമ്പ് ഒരു പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

”30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് ആ പടം പുറത്തിറങ്ങിയത് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കര്‍ ആ പരുവമെങ്കിലും ആയത്. ഇവിടെ ഒരു സിനിമ ചെയ്യാന്‍ നമുക്ക് 30 ദിവസം മതി. മദ്രാസില്‍ ആയിരുന്നു അന്ന് ഞങ്ങള്‍ താമസം.”

”അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശബളം കൊടുത്ത് ഞാന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോയി. മൂന്നു മണി മുതല്‍ നാലു മണിവരെ അവര്‍ സമയം തരും. ഞാന്‍ പേടിച്ചിട്ട് മൂന്നര മണിക്ക് ചെല്ലും മൂന്നേമുക്കാല്‍ ആവുമ്പോ തിരിച്ചു പോരും.”

”അവരു പറയുന്ന പ്രൊനണ്‍സിയേഷന്‍ ഒന്നും എനിക്ക് വരില്ല. ആ കാലത്ത് ഞാന്‍ ഇംഗ്ലീഷ് പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷായിരുന്നു. അതൊക്കെ പോയി ഇപ്പോ ടച്ച് വിട്ടുപോയി” എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.

അതേസമയം, കേരളത്തിലെ 14 ജില്ലകളിലെയും ഭാഷകള്‍ സിനിമയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള താരമാണ് മമ്മൂട്ടി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത മമ്മൂട്ടിയ്ക്ക് മുന്നില്‍ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ