മേക്കപ്പ് മാന്‍ ഒരു സാധനം കൊണ്ടുതന്നിട്ട് ഉപയോഗിച്ചോളാന്‍ പറഞ്ഞു, ഷെയ്പ്പ് കണ്ടിട്ട് എനിക്ക് മനസിലായതുമില്ല..: ഹണി റോസ്

അടുത്തിടെയായി എന്നും സൈബര്‍ ആക്രമണത്തിന്റെ ഇരയാകാറുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ ഹണി റോസിനെതിരെ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് കമന്റുകള്‍ എത്താറുണ്ട്. സൗന്ദര്യത്തിനായി ഹണി സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്.

തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കല്‍ റിമി ടോമി അവതാരകയായെത്തിയ ഷോയില്‍ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം.

ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് തനിക്ക് മേക്കപ്പിനെ കുറിച്ച് പോലും കാര്യമായി അറിവില്ല എന്നായിരുന്നു പറഞ്ഞത്. ”എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണ് എന്നൊന്നും അറിയില്ല.”

”ഒരു മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു. അപ്ലൈ ചെയ്‌തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു. മൂക്കില്‍ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു.”

”അവര്‍ സെറ്റില്‍ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നു” എന്നായിരുന്നു ഹണി പറഞ്ഞത്. അതേസമയം, അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താന്‍ സര്‍ജറി ചെയ്തിട്ടില്ലെന്ന് ഹണി വ്യക്തമാക്കിയിരുന്നു.

Latest Stories

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

മൂന്നാം തവണയും മോദിയുടെ പോരാട്ടം വാരാണസിയില്‍; ഹാട്രിക് ലക്ഷ്യത്തില്‍ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി

'ഒത്തില്ല' ട്രെന്‍ഡ് മാറി, കൈവിട്ടു പോയ പകപ്പില്‍ ബിജെപി

ആ ടീം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടും, അവന്മാരുടെ കിരീട വിജയം ആഘോഷിക്കാൻ തയാറാക്കുക: ഹർഭജൻ സിംഗ്

രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം; ചെയര്‍മാന് പദവിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജോസ്

മമ്മൂട്ടിക്കുമൊപ്പം 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സ്ഥിതി എന്ത്? മറുപടിയുമായി പൃഥ്വിരാജ്

എടാ മോനെ, തൃശൂരില്‍ ഗുണ്ടാത്തലവന്റെ ആവേശം മോഡല്‍ പാര്‍ട്ടി; നടപടിയെടുക്കാനാവാതെ പൊലീസ്