'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചേഞ്ചറിനെ പരിഹാസിച്ച് രാം ഗോപാൽ വർമ്മ. ചിത്രത്തിന്‍റെ റിപ്പോർട്ട് ചെയ്യപ്പെട്ട ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നത്. എക്സില്‍ ഇട്ട ഒരു പോസ്റ്റിലാണ് ചിത്രത്തിനെതിരെ രാം ഗോപാൽ വർമ്മ വിമർശനം ഉന്നയിച്ചരിക്കുന്നത്.

നിർമ്മാതാക്കൾ അവകാശപ്പെടുന്ന ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് കളക്ഷനും ട്രേഡ് റിപ്പോർട്ടും തമ്മിലുള്ള വലിയ പൊരുത്തക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാം ഗോപാൽ വർമ്മയുടെ ആരോപണം. എസ്എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ബോക്സോഫീസ് കളക്ഷന്‍റെ പുതിയ ആകാശത്തേക്കാണ് ഉയര്‍ത്തിയതെന്നും ഇത് ശരിക്കും ബോളിവുഡിനെ ഞെട്ടിക്കുന്നതാണെന്നും രാം ഗോപാൽ വർമ്മ കുറിച്ചു. അതേസമയം ഗെയിം ചേഞ്ചറിന്‍റെ കളക്ഷന് പിന്നിലുള്ളവര്‍ തെന്നിന്ത്യ ഫ്രോഡാണ് എന്ന് പറയിപ്പിക്കുന്നതില്‍ വിജയിക്കുകയാണെന്നും രാം ഗോപാൽ വർമ്മ കുറ്റപ്പെടുത്തി.

ബാഹുബലി, ആർആർആർ, കെജിഎഫ് 2, കാന്താര തുടങ്ങിയവയ്ക്കും അതിന്‍റെ വലിയ നേട്ടത്തിനും നന്ദിയുണ്ട്. എന്നാല്‍ ഗെയിം ചേഞ്ചര്‍ അവകാശങ്ങള്‍ ഈ നേട്ടങ്ങളെ സംശയത്തിലാക്കി. ദക്ഷിണേന്ത്യയിലെ അസാധാരണ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്ന അപമാനകരമായ പരിപാടിയാണ് ഗെയിം ചേഞ്ചറില്‍ നടന്നത്. ഈ അപമാനത്തിന് പിന്നിൽ ആരാണെന്ന് എനിക്കറിയില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ദില്‍ രാജു അല്ല ഈ തട്ടിപ്പിന് പിന്നില്‍ എന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്. ദില്‍ രാജു അല്ല ഇതിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം യാഥാര്‍ത്ഥ്യം അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഒരിക്കലും ഇത്തരം ഫ്രോഡ് പരിപാടി അദ്ദേഹം നടത്തില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം 186 കോടി രൂപ നേടിയതായി ഗെയിം ചേഞ്ചറിന്‍റെ നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളില്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം ലോകമെമ്പാടും 100 കോടി രൂപയിൽ താഴെയാണ് ചിത്രം തുറന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്തത്. സാക്നിൽക് പോലുള്ള ചില ഉറവിടങ്ങൾ 80 കോടി മാത്രമാണ് കളക്ഷൻ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് കളക്ഷന്‍ വിവാദത്തിലായത്.

ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. അതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയെന്ന് കരുതുന്ന 45 പേര്‍ക്കെതിരെ ഗെയിം ചേഞ്ചര്റിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. വ്യാജ പതിപ്പ് ചോർത്താതിരിക്കാൻ പണം ആവശ്യപ്പെട്ടതായാണ് നിർമാതാക്കൾ ആരോപിക്കുന്നത്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിർമാതാക്കൾ പരാതി നൽകി. 45 പേർക്കെതിരെയാണ് നിർമാതാക്കൾ പരാതി നൽകിയിരിക്കുന്നത്.

അതേസമയം ചിത്രത്തിന് മോശം പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ നിർമാതാക്കൾ ഉയർത്തുന്ന ഈ ആരോപണത്തിന്റെ ലക്ഷ്യം നെഗറ്റീവ് മാർക്കറ്റിങ് അല്ലെ എന്ന സംശയമാണ് ഉയർത്തുന്നത്. ഇന്നത്തെ കാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമയെ വീണ്ടും ചർച്ചയിൽ നിലനിർത്താനും അതുവഴി സിനിമക്ക് കൂടുതൽ ആളുകൾ കയറുമെന്നാണ് പ്രൊഡ്യൂസർമാർ വിശ്വസിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉയരുന്ന ഈ ആരോപണവും പരാതിയുമെല്ലാം ചിത്രത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റിക്കും മാർക്കറ്റിംഗിനുമുള്ള ഒരു തന്ത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ