അത് പൂര്‍ത്തിയായി; ഐശ്വര്യ റായിയെ ഉപേക്ഷിച്ചു, കൂടുതല്‍ ചോദിക്കരുതെന്ന് വിവേക് ഒബ്രോയ്

മുന്‍കാമുകി ഐശ്വര്യ റായിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പരമാവധി മാറി നില്‍ക്കാനാണ് നടന്‍ വിവേക് ഒബ്രോയ്ക്കിഷ്ടം. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ ഒഴിഞ്ഞുമാറലിന്റെ പിന്നിലുള്ള കാരണമെന്തെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നടന്‍ തന്നെ നല്‍കിയിരിക്കുകയാണ്.

ഐശ്വര്യ റായിയുമായിട്ടുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കൂ എന്നായിരുന്നു അഭിമുഖത്തിനിടെ നടനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ‘ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല. കാരണം അത് പൂര്‍ത്തിയായി, അത് ഉപേക്ഷിക്കുകയും ചെയ്തു’, എന്നായിരുന്നു വിവേകിന്റെ മറുപടി.

‘ആളുകള്‍ നമ്മുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ മനസിലാക്കി. നമ്മുടെ കുടുംബത്തോട് അത്രയും അടുപ്പവും സെന്‍സിറ്റീവുമാണെങ്കില്‍ അതിനെ എല്ലാവരുടെയും മുന്നില്‍ തുറന്ന് കാണിക്കേണ്ടതില്ല

അതേസമയം, നടന്‍ സല്‍മാന്‍ ഖാനാണ് ഐശ്വര്യ റായിയുടെയും വിവേകിന്റെയും ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് അന്നത്തെ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചത്. ഇക്കാര്യം വിവേക് പരസ്യമായി പറയുകയും ചെയ്തിരുന്നു.

‘ഐശ്വര്യ റായിയുമായി പ്രണയത്തിലായതിന്റെ പേരില്‍ സല്‍മാന്‍ വളരെ മോശമായി സംസാരിക്കുകയും എന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അന്ന് വിവേക് നടത്തിയ വെളിപ്പെടുത്തല്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ