ഒരുപാട് പ്രശ്നങ്ങൾ തുടർച്ചയായി വന്നപ്പോൾ വിഷാദത്തിലായി; മാനസികാരോഗ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിവേക് ഒബ്റോയി

ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും സജീവമാണ് വിവേക് ഒബ്റോയി. ഇപ്പോഴിതാ ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് വിവേക് ഒബ്റോയി.

സമ്മർദ്ദവും മാനസിക പിരിമുറുക്കവും കാരണം ജീവിതത്തിന്റെ നല്ലൊരു സമയമാണ് താൻ നഷ്ടപ്പെടുത്തിയതെന്നാണ് വിവേക് ഒബ്റോയി പറയുന്നത്. കരിയർ അവസാനിച്ചെന്ന് പലരും പറഞ്ഞപ്പോൾ ജീവിതത്തിലാദ്യമായി അടക്കാനാവാത്ത മാനസിക സമ്മർദത്തിലായെന്നും താരം പറയുന്നു.

“സമ്മർദ്ദവും മാനസിക പിരിമുറുക്കവും കാരണം എന്റെ നല്ലൊരു സമയമാണ് ഞാൻ നഷ്ടപ്പെടുത്തിയത്. ഒരുപാട് പ്രശ്നങ്ങൾ തുടർച്ചയായി വന്നപ്പോൾ വിഷാദത്തിലാവുകയും മാനസികമായി ആകെ തകരുകയുംചെയ്തു. എന്റെ കരിയർ അവസാനിച്ചെന്ന് പലരും പറഞ്ഞപ്പോൾ ജീവിതത്തിലാദ്യമായി അടക്കാനാവാത്ത മാനസിക സമ്മർദത്തിലായി.

ഞാൻ തുടങ്ങിയല്ലേയുള്ളൂ, അത്ര പെട്ടന്ന് എങ്ങനെയാണ് എല്ലാം അവസാനിക്കുകയെന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ദൈവം സഹായിച്ച് ഇഷ്ടംപോലെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതേസമയം എനിക്ക് ചേരാത്തതെന്ന് തോന്നുന്നതോ നടനെന്ന നിലയിൽ വെല്ലുവിളി ഉയർത്താത്തതോ ആയ വേഷങ്ങൾ നിരസിക്കേണ്ടിവരാറുമുണ്ട്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവേക് ഒബ്റോയ് പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ