മമ്മൂട്ടിയുടെ സിനിമ കണ്ട് വര്‍ഗീയത തോന്നാത്തവര്‍ മേപ്പടിയാനെ ആക്ഷേപിക്കണ്ട, വര്‍ഗീയത വാഴുന്നത് വിമര്‍ശകരുടെ ഉള്ളില്‍: വിവേക് ഗോപന്‍

മേപ്പടിയാന്‍ ചിത്രത്തിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ വിവേക് ഗോപന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതും മുസ്ലിമായ വില്ലന്‍ എത്തിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംവിധായകന്‍ വിഷ്ണു മോഹന്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

കലയെ വര്‍ഗീയതയുമായി കൂട്ടി കുഴക്കരുതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ ധ്രുവം എന്ന ചിത്രം ഇറങ്ങിയ സമയത്ത് ഇല്ലാതിരുന്ന വിവാദങ്ങളാണല്ലോ ഇപ്പോള്‍ ഉയരുന്നത് എന്നാണ് വിവേക് ഗോപന്‍ ചോദിക്കുന്നത്.

വിവേക് ഗോപന്റെ കുറിപ്പ്:

മേപ്പടിയാന്‍ എന്ന സിനിമയില്‍ കൊളുത്തിയ വിളക്ക് വര്‍ഗീയ വിളക്കാണത്രേ??.. അതില്‍ ഉടുത്തിരിക്കുന്ന കറുപ്പ് വര്‍ഗീയ കറുപ്പാണെന്നും ഉപയോഗിച്ച ആംബുലന്‍സ് വര്‍ഗീയ ആംബുലന്‍സ് ആണെന്ന് അത് ഓടിച്ച റോഡ് വര്‍ഗീയ റോഡ് ആണെന്നും ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ജയകൃഷ്ണന്‍ വര്‍ഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലന്‍ വേഷക്കാരന്‍ അഷ്റഫ് ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആള്‍ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയില്‍ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ……

നിങ്ങള്‍ ‘ധ്രുവം’ എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ (ഇത് മാത്രമല്ല നിരവധി സിനിമകള്‍ ഉദാഹരണങ്ങളായി ഉണ്ട്).. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല, പൂജ ചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങള്‍ ആയിരുന്നല്ലോ..

അതിലെ വില്ലനായ ഹൈദര്‍ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയില്‍ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വര്‍ഗീയത കാണാത്തവര്‍ ഇന്ന് വര്‍ഗീയത കാണുന്നെങ്കില്‍ വര്‍ഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്… നിങ്ങളുടെ വര്‍ഗീയ കാര്‍ഡിനെ അതിജീവിച്ചു ജൈത്രയാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും…

ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ അപ്പാടെ അങ്ങ് വിഴുങ്ങമെന്നു കരുതിയോ? നിങ്ങളുടെ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാരമ്പര്യത്തെയും ആസ്വാദന സംസ്‌ക്കാരത്തെയുമാണ്…മേപ്പടിയാന്‍ പോലുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ… നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നല്‍കാം.

NB: മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ… ദഹനക്കേടിന് അത് പോരാ..
വെറുതെ കലയെ വര്‍ഗീയതയുമായി കൂട്ടി കുഴക്കരുത്

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്