രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവന്‍ നഷ്ടങ്ങള്‍, ധനുഷ് സര്‍ പറഞ്ഞ വാക്കുകള്‍ ഏറെ സ്വാധീനിച്ചിരുന്നു: വിഷ്ണു വിശാല്‍

രാക്ഷസന്‍ എന്ന ക്രൈം ത്രില്ലറില്‍ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവന്‍ നഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍. പുതിയ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിലാണ് നടന്‍ സംസാരിച്ചത്.

”ഞാന്‍ ഒരിക്കലും കരയരുതെന്ന് കരുതിയതാണ്. രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവന്‍ നഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു. അവസാനത്തെ ശ്രമം ആയിട്ടാണ് എഫ്‌ഐആര്‍ ചെയ്തത്. സിനിമ ഞാന്‍ ഇതുവരെ 250ല്‍ അധികം ആളുകളെ കാണിച്ചു.”

”എല്ലാവരും എന്നിലെ നടന്‍ ഏറെ മെച്ചപ്പെട്ടു എന്നാണ് പറഞ്ഞത്. അതില്‍ ധനുഷ് സര്‍ പറഞ്ഞ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. രാക്ഷസനിലെ നായകനില്‍ നിന്നും എഫ്‌ഐആറിലെത്തിയപ്പോള്‍ വിഷ്ണു നല്ലൊരു നടനായി മാറിയെന്നാണ് ധനുഷ് സര്‍ പറഞ്ഞത്.”

”നിങ്ങള്‍ക്കും നല്ലൊരു അനുഭവം എഫ്‌ഐആര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രാക്ഷസന്‍ ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ നന്നായി നല്ല സിനിമകകളും കഥാപാത്രങ്ങളും ചെയ്യണമെന്ന് തീരുമാനിച്ചതായിരുന്നു” എന്നാണ് വിഷ്ണു പറയുന്നത്.

വിഷ്ണു വിശാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു രാക്ഷസന്‍. രാം കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2018ല്‍ ആണ് റിലീസായത്. അമല പോള്‍, ശരവണന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി. സിനിമയുടെ വിജയത്തിന് ശേഷം അമലയുമായി വിഷ്മു പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ