'സ്‌ക്രീനിലെ കെമിസ്ട്രി ശരിയാവാന്‍ നായികമാരുമായി ഞാന്‍ അടുത്തിടപഴകാറുണ്ടായിരുന്നു'; വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാല്‍

നടന്‍ വിഷ്ണു വിശാല്‍ വിവാഹ മോചിതനായ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. താന്‍ നായകനായ രാക്ഷസന്‍ എന്ന ചിത്രം നിറഞ്ഞ തിയ്യേറ്ററുകളില്‍ കൈയടി നേടി മുന്നേറുമ്പോഴായിരുന്നു വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.

വേര്‍പിരിയാനുള്ള കാരണം എന്താണെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് വിഷ്ണു വിശാല്‍. താനിപ്പോഴും രജനിയുമായി പിരിഞ്ഞുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു മനസ്സു തുറന്നത്.

“ഉള്‍വലിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാന്‍ ആരംഭിച്ചത്. ഓണ്‍സ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാന്‍ എന്റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്റെ ഭാര്യയില്‍ കുറച്ച് വിഷമങ്ങളുണ്ടാക്കി. ഇങ്ങനെ ഒരാളയല്ല അവള്‍ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് തോന്നി. ആ തോന്നലില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്റെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. അവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളില്‍ വിധി അങ്ങനെയാണ്. സ്നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല”- വിഷ്ണു പറഞ്ഞു.

Latest Stories

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍