മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നും, എങ്കിലും വിമര്‍ശനങ്ങള്‍ എനിക്ക് ഗുണം ചെയ്തിട്ടേയുള്ളൂ: വിനീത് ശ്രീനിവാസന്‍

സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ച് വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്നാണ് വിനീത് പറയുന്നത്.

സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നതു കൊണ്ട് തനിക്ക് ഒരുപാടു ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലര്‍വാടി എന്ന സിനിമ ചെയ്യുമ്പോള്‍ ഓര്‍ക്കുട്ട് സജീവമായ സമയമാണ്. അതില്‍ ഒരുപാട് സിനിമാ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതൊക്കെ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഒരു ഓഡിയന്‍സ് കൂടി ഉണ്ട് എന്ന ഓര്‍മ മനസില്‍ വച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ അത് സഹായിച്ചിട്ടുണ്ട്.

ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട്. സിനിമ ഇറങ്ങുന്ന സമയത്ത് മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും മുന്നോട്ടുള്ള പാതയില്‍ അത് ഗുണം ചെയ്യുകയേ ഉള്ളൂ.

കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാം. ഓരോ ആളുകള്‍ക്കും ഇക്കാര്യത്തില്‍ ഓരോ കാഴ്ചപ്പാടുണ്ടാകും. താന്‍ തന്റെ അഭിപ്രായമാണ് പറഞ്ഞത്. ഓരോ കാര്യത്തെ കുറിച്ചും ഓരോരുത്തര്‍ക്ക് ഓരോ കാഴ്ചപ്പാടാണ്. നമ്മുടെ പടം ഇറങ്ങിക്കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞാകും വീഡിയോ, പ്രിന്റ് നിരൂപണങ്ങള്‍ ശ്രദ്ധിക്കുക.

അതൊക്കെ കാണുമ്പോള്‍ കുറെ കാര്യങ്ങള്‍ മനസിലാകാറുണ്ട്. ഹൃദയം എന്ന തന്റെ സിനിമയില്‍ രണ്ടാം പകുതി കഴിയുമ്പോള്‍ നായക കഥാപാത്രത്തിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറെ കുട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പത്തിരുപത്തിയെട്ട് വയസില്‍ ഇയാള്‍ക്ക് വീണ്ടും ഒരാളെ കാണുമ്പോള്‍ തന്നെ പ്രേമം ഉണ്ടാകുന്നോ എന്നായിരുന്നു അവരുടെ വിമര്‍ശനം. അത് കേട്ടപ്പോള്‍ താനും അത്തരത്തില്‍ ചിന്തിച്ചു. ഇരുപത്തിയെട്ടു വയസ്സായ ഒരാള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ട് എന്ന് തോന്നി എന്നാണ് വിനീത് പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്