സുചിയാന്റി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു, അച്ഛന് ഉമ്മ കൊടുത്ത ശേഷം ലാലങ്കിള്‍ പറഞ്ഞതിനെ കുറിച്ചാണ് സംസാരിച്ചത്: വിനീത് ശ്രീനിവാസന്‍

മോഹന്‍ലാലിനെതിരെ നടന്‍ ശ്രീനിവാസന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത് അടുത്തിടെയാണ്. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ചാനല്‍പരിപാടിയില്‍ വെച്ച് മോഹന്‍ലാല്‍ അച്ഛന് ഉമ്മ കൊടുത്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘സുചിയാന്റി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.

ശ്രീനി വന്നത് എനിക്ക് ഭയങ്കര സന്തോഷമായെന്ന് ആന്റിയുടെ അടുത്ത് ലാലങ്കിള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് ഒരുമ്മ കൊടുത്തെന്നൊക്കെ ലാലങ്കിള്‍ പറഞ്ഞൂന്ന് പറഞ്ഞു. ഇതൊക്കെ കേട്ടിട്ടാണ് ഞാന്‍ വീട്ടില്‍ വരുന്നത്.

അച്ഛന് എന്താ തോന്നിയതെന്ന് ചോദിച്ചു. കുറേനാളുകള്‍ക്ക് ശേഷം ഇത്രയും വര്‍ഷം ജോലിചെയ്തിരുന്നവരുടെയടുത്ത് പോയപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയെന്ന് പറഞ്ഞു.അവിടെ എല്ലാവരും അച്ഛനെ നന്നായി കെയര്‍ ചെയ്തു.’- എന്നാണ് വിനീത് ശ്രീനിവാസന്‍ മുമ്പ് ഇതേക്കുറിച്ച് റഞ്ഞത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും