നാല് സംവിധായകര്‍ ഒന്നിച്ച് അഭിനയിക്കുന്ന 'മനോഹരം'; ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നായകനായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരത്തില്‍ വിനീതിനൊപ്പം സംവിധായകരായ വി.കെ പ്രകാശും ബേസില്‍ ജോസഫും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ കൂട്ടുകെട്ട് ഏറെ ആസ്വദിച്ചെന്നാണ് വിനീത് പറയുന്നത്.

“ഞാനും ബേസിലുമാണ് ഏറെയും സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജൂഡുമായിട്ട് എനിക്ക് ഒന്നു രണ്ട് ദിവസത്തെ കോമ്പിനേഷന്‍ ഉണ്ടായിരുന്നു. ബേസിയായിട്ട് ഇടയ്ക്കിടയ്ക്ക് ഉണ്ട്. ഞങ്ങള്‍ ഇടയ്ക്കിങ്ങനെ പറയും നമ്മള്‍ രണ്ട് സംവിധായകര് പടമൊന്നും ചെയ്യാണ്ട് അഭിനയിച്ച് നടക്കാണെന്ന് പറയും. അവന്‍ സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തില്‍ ഞാന്‍ നടനായിരുന്നു. തിരയില്‍ എന്റെ അസിസ്റ്റന്റായിരുന്നു ബേസി. ഇടയ്ക്ക് ഓര്‍ക്കുമ്പോള്‍ ഇതൊക്കെ രസമുള്ള കാര്യങ്ങളാണ്.” ഒരു അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ദാസ് നായികയാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പരംബോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും അണിനിരക്കുന്നു.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും