ഇല്ലുമിനാറ്റി എന്ന വാക്ക് വേണ്ട എന്ന് പറഞ്ഞത് സുഷിൻ ആയിരുന്നു: വിനായക് ശശികുമാർ

ജിതു മാധവൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പതിമൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും കയറിയിരുന്നു. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.

സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ചിത്രത്തിലെ എട്ട് പാട്ടുകൾക്ക് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ പ്രമേയത്തോട് ചേർന്നു നിൽക്കുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഇപ്പോഴിതാ ‘ഇല്ലുമിനാറ്റി’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാർ. വരികളെഴുതിയതിന് ശേഷം ഇല്ലുമിനാറ്റി എന്ന വാക്ക് വേണ്ട എന്നാണ് സുഷിൻ പറഞ്ഞതെന്നാണ് വിനായക് ശശികുമാർ പറയുന്നത്. തങ്ങൾ മൂന്ന് പേരും ഒരുമിച്ച് രോമാഞ്ചം എന്ന ചിത്രം ചെയ്‌തത് കൊണ്ടും അത് വിജയിച്ചതിന്റെ കോൺഫിഡൻസ് ഈ സിനിമ ചെയ്യുമ്പോഴും തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും വിനായക് കൂട്ടിചേർത്തു.

“ഇലുമിനാറ്റി സോങ്ങാണ് ഞാൻ ആദ്യം എഴുതിയത്, ഇല്ലുമിനാറ്റി എന്ന വാക്ക് സുഷിനെയും ജിത്തുവിനെയും കൊണ്ട് അപ്രൂവ് ചെയ്യിക്കാൻ പാടുപ്പെട്ടു. സുഷിനാണ് ഇല്ലുമിനാറ്റി എന്ന വാക്കും അതിലെ വരികളും ആദ്യം വേണ്ട എന്ന് പറഞ്ഞത്.
ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് രോമാഞ്ചം ചെയ്‌തത് കൊണ്ടും അത് വിജയിച്ചതിന്റെ കോൺഫിഡൻസ് ഈ സിനിമ ചെയ്യുമ്പോഴും ഞങ്ങൾക്ക് ഉണ്ടായിരുന്നു അത് വെച്ചായിരുന്നു ഇതിലെ ഒരോ പാട്ടുകളും ചെയ്ത‌ത്.

എന്റെ പാട്ടുകളിൽ എപ്പോഴും കേട്ട് പരിചിതമായ വാക്കുകളായിരിക്കണം, എന്നാൽ പരിചിതമല്ലാത്ത സന്ദർഭത്തിൽ ഉണ്ടാവുന്ന പുതുമയായിരിക്കണം എന്നാണ് എന്റെ അപ്രോച്ച്. ഇല്ലുമിനാറ്റി മാത്രം ഞങ്ങൾ ഷൂട്ടിൻ മുമ്പ് ചെയ്‌തതാണ്, ശേഷം ജാഡയും ഗലാട്ടയും നാച്വറലി സംഭവിക്കുകയായിരുന്നു.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിനായക് ശശികുമാർ പറഞ്ഞത്.

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ