രണ്ടായിരത്തില്‍ കൂടുതല്‍ വരുന്ന മൂന്ന് ഷര്‍ട്ടുകളെ എനിക്ക് കാണൂ; ആഡംബര തത്പരനല്ലെന്ന് വിനയ് ഫോര്‍ട്ട്

സിനിമാ രംഗത്തുള്ള മറ്റ് നടന്മാരെ പോലെ താന്‍ ആഡംബര തത്പരനല്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. വില കൂടിയ വസ്ത്രങ്ങള്‍ അധികമില്ലാത്ത താന്‍ ഒരു ത്രീ ഫോര്‍ത്തിലും, ബനിയനിലും, സണ്‍ ഗ്ലാസിലും ഏറെ ഹാപ്പിയാണെന്ന് തുറന്നു പറയുകയാണ്.

രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന ഒന്നോ രണ്ടോ ഷര്‍ട്ടുകള്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നും തന്റെ വസ്ത്രധാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് വിനയ് ഫോര്‍ട്ട് മനസ്സ് തുറക്കുന്നു.

‘പണമെല്ലാം സൂക്ഷിച്ചു വയ്ക്കും. ആവശ്യമില്ലാതെ പണം കളയില്ല. രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ. ഒരു ത്രീഫോര്‍ത്ത്, അതിനൊപ്പം ഒരു ടീ ഷര്‍ട്ട്, ഒരു സണ്‍ ഗ്ലാസ് അതില്‍ ഞാന്‍ ഹാപ്പിയാണ്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്. എന്റെ ഭാര്യക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്.

അല്ലാതെയുള്ള അടിച്ചു പൊളി ഒന്നും അങ്ങനെയില്ല. യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടം. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അല്ലാതെ പണം കുറഞ്ഞ കാര്യങ്ങള്‍ ആയത് കൊണ്ട് ഞാന്‍ ചൂസ് ചെയ്യുന്നതല്ല’ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിനയ് ഫോര്‍ട്ട് പറയുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം