'ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ദയവായി ഞങ്ങളെ രക്ഷിക്കണേ'; ചര്‍ച്ചയായി വിനയ് ഫോര്‍ട്ടിന്റെ പ്രതിഷേധം

കൊച്ചി നഗരത്തിലെ കൊതുകു ശല്യത്തില്‍ പ്രതിഷേധവുമായി നടന്‍ വിനയ് ഫോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ചു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്‌നം.

‘ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റികുടിക്കുന്ന കൊതുകിന്റെ കാര്‍ട്ടൂണ്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന്‍ കോര്‍പറേഷന്‍; അധികാരികള്‍ കണ്ണു തുറക്കുക’ എന്ന ക്യാപ്ഷന്‍ പങ്കുവച്ചാണ് വിനയ്‌യുടെ പോസ്റ്റ്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വിനയ്‌യെ പിന്തുണച്ചും കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ചുമാണ് കമന്റുകള്‍. അതേസമയം, കൊതുകുശല്യം രൂക്ഷമാകുമ്പോഴും കോര്‍പ്പറേഷന്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നു വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

കൊതുകു നിവാരണ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട് എന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും ഭൂരിഭാഗം കൗണ്‍സിലര്‍മാരും പങ്കുവച്ചത് കൊതുകുശല്യം മൂലമുള്ള പ്രശ്‌നങ്ങളാണ്.

Latest Stories

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്