കഷ്ടപ്പെട്ട് പടം ചെയ്തിട്ട് ഷോ ക്യാന്‍സല്‍ ആയപ്പോള്‍ വിഷമിച്ചു, വിജയിക്കില്ല എന്നാണ് വിചാരിച്ചിരുന്നത്; പ്രതിസന്ധികളെ കുറിച്ച് വിക്രം

തമിഴകത്ത് ‘എമ്പുരാനെ’ മറികടന്ന് കുതിക്കുകയാണ് വിക്രം ചിത്രം ‘വീര ധീര ശൂരന്‍’. 55 കോടിയോളം രൂപ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. എന്നാല്‍ സിനിമയുടെ റിലീസ് ദിവസം കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് ഷോ ക്യാന്‍സല്‍ ആയിരുന്നു. അതിനാല്‍ പടം വിജയിക്കില്ലെന്ന് കരുതിയെങ്കിലും പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു.

പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് വിക്രം ഇപ്പോള്‍. ”ജീവിതം ഒന്നെയുള്ളൂ അത് ഇതിഹാസം പോലെ ജീവിക്കണം എന്നൊക്കെ പറഞ്ഞ് ഒരാള്‍ പോയേക്കാം. എന്നാല്‍ ഈ ജീവിതത്തില്‍ ഏതെങ്കിലും പ്രശ്‌നം എപ്പോഴെങ്കിലും ചുറ്റിത്തിരിഞ്ഞ് നമ്മുടെ മുന്നില്‍ വരും. അതിന് ഒരു ഉദാഹരണമാണ് വീര ധീര സൂരന്‍. റിലീസിന് മുമ്പ് ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.”

”ഇത് ബ്ലോക്ബസ്റ്ററാകും, ഇത് പുതിയ രീതിയാണ്, ഇത് മാസായിരിക്കും, ഈ വര്‍ഷത്തെ മികച്ച പടമായിരിക്കും എന്നൊക്കെ. ഞങ്ങള്‍ എല്ലാവരും വളരെ ആവേശത്തിലായിരുന്നു, എന്നാല്‍ എല്ലാവര്‍ക്കും അറിയും പോലെ ഒരു നിയമപ്രശ്‌നം വന്നു. ഹൈക്കോടതി ഒരാഴ്ച റിലീസ് വിലക്കി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.”

”എന്നാല്‍ ഈ ചിത്രം എങ്ങനെയും ഫാന്‍സിന് എത്തിക്കണം എന്നാണ് ഞാനും സംവിധായകന്‍ അരുണും നിര്‍മ്മാതാവും അഭിനയിച്ചവരും എല്ലാവരും ആഗ്രഹിച്ചത്. ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കുറേനാളായി ആഗ്രഹിക്കുന്നു. അതെല്ലാം മനസില്‍ വച്ചാണ് കഷ്ടപ്പെട്ട് ഈ പടം ചെയ്തത്. എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു. എന്നാല്‍ എന്തെങ്കിലും സിനിമയ്ക്കായി ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്ത് ഒടുവില്‍ പടം റിലീസായി.”

”എന്നാല്‍ ആദ്യ രണ്ട് ഷോ ക്യാന്‍സിലായ പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്. ഒപ്പം ആദ്യത്തെ ദിവസത്തെ കളക്ഷന്‍ നഷ്ടം വലുതാണ്. പക്ഷെ തിയേറ്ററില്‍ എത്തിയവര്‍ ചിത്രത്തെ ഏറ്റെടുത്തു. പ്രത്യേകിച്ച് കുടുംബങ്ങള്‍. അവരുടെയും മറ്റും വീഡിയോ ഞാന്‍ കണ്ടിരുന്നു അതെല്ലാം മനോഹരമാണ്” എന്നാണ് വിക്രം പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ