തെരുവിലൂടെ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ ഞാന്‍ അലഞ്ഞു; അനുഭവം പങ്കുവെച്ച് വിജയ് സേതുപതി

റിയല്‍ലൈഫിലും റീല്‍ ലൈഫിലും മറ്റ് അഭിനേതാക്കളിലില്ലാത്ത ഒരു ലാളിത്യവം വിനയവും വിജയ് സേതുപതിയില്‍ കാണാം. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. തന്റെ അനുഭവങ്ങളാണ് തന്നെ അത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന് കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സിനിമയില്‍ അവസരത്തിനായി നടക്കുമ്പോള്‍ ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ടെന്നും ആ അനുഭവത്തില്‍ നിന്നാണ് ആണ്ടവന്‍ കട്ടളെ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും എന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുണ്ട്. ഈ അനുഭവങ്ങളാണ് എന്നെ ലാളിത്യത്തോടും വിനയത്തോടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിജയ് കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാള സിനിമയിലേക്കെത്തിയത്. വിജയ് സേതുപതിയായിത്തന്നെ അഭിനയിച്ച ഈ ചിത്രത്തിന് ശേഷം ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് വിജയ് സേതുപതി.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ