നമ്മുടെ മതം അപകടത്തിലാണ് എന്ന് പറഞ്ഞുവരുന്നവർക്ക് വോട്ട് ചെയ്യരുത്; ബിജെപിയെ പരോക്ഷമായി വിമർശിച്ച് വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമയിൽ നായകനും പ്രതിനായകനുമായി തിളങ്ങി, ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന താരമാണ് വിജയ് സേതുപതി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത നിൽക്കെ, മുൻപ് വിജയ് സേതുപതി ആർക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവർക്ക് ഒരിക്കലും വോട്ട് നൽകരുതെന്നാണ് വിജയ് സേതുപതി പറയുന്നത്. നിരവധി പേരാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണം നടത്തുന്ന ബിജെപിയെയും സംഘപരിവാറിനെയും ഉദ്ദേശിച്ചാണ് വിജയ് സേതുപതി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, നല്ലപോലെ ചിന്തിച്ച് ചെയ്യണമെന്നും പറഞ്ഞ വിജയ് സേതുപതി, നമ്മുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ട് എന്ന് പറഞ്ഞ് വോട്ട് ചോദിക്കുന്നവരുടെ കൂടെ നിൽക്കരുതെന്നും കൂട്ടിച്ചേർത്തു.

“ഇന്ത്യയിലെ എന്റെ സ്നേഹമുള്ള ജനങ്ങളേ, നിങ്ങൾ സൂക്ഷിച്ച് വോട്ടുചെയ്യണം. ദയവായി നല്ലവണ്ണം ചിന്തിച്ച് വോട്ടുചെയ്യണം. വോട്ടുചെയ്യുകയെന്നത് പരമപ്രധാനമാണ്. നമ്മുടെ സംസ്ഥാനത്തോ ഗ്രാമത്തിലോ കോളജി​ലോ അല്ലെങ്കിൽ ഒരു സുഹൃത്തിനോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ രംഗത്തിറങ്ങുന്നവരെയായിരിക്കണം എപ്പോഴും സഹായിക്കേണ്ടത്.

അല്ലാതെ, നമ്മുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ഒപ്പം നിൽക്കരുത്. അങ്ങനെ പറയുന്നവരൊക്കെ നമ്മളെ കുഴപ്പങ്ങളുണ്ടാക്കാൻ പ്രേരിപ്പിച്ച് ഇളക്കിവിട്ടശേഷം അവരുടെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ സുരക്ഷിതമായി കഴിയുന്നവരായിരിക്കും. നമ്മളായിരിക്കും പിന്നീട് കുഴപ്പത്തിലാവുക. ഇത് എല്ലാവരും മനസ്സിലാക്കണം.” എന്നാണ് വിജയ് സേതുപതി മുൻപൊരു ചടങ്ങിനിടെ പറഞ്ഞത്.

Latest Stories

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍