മോശമായി പെരുമാറാനുള്ള ലൈസന്‍സ് ആണ് വില്ലന്‍ വേഷങ്ങള്‍, വില്ലന്റെ പവര്‍ വേറെ മാതിരി: വിജയ് സേതുപതി

തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ കാരണം പറഞ്ഞ് വിജയ് സേതുപതി. രജനികാന്ത്, വിജയ്, കമല്‍ഹാസന്‍ തുടങ്ങി പ്രമുഖ താരങ്ങളുടെ വില്ലനായി സേതുപതി സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. വില്ലനായാല്‍ നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ നല്‍കുന്നത് എന്നാണ് സേതുപതി പറയുന്നത്.

വില്ലനായി വന്ന സിനിമയില്‍ വലിയ നടന്മാരോടൊപ്പമാണ് അഭിനയിച്ചത്. അവരുടെ റീച്ച് വളരെ വലുതാണ്. വിജയ്‌യുടെ വില്ലനായി വന്നു, അദ്ദേഹത്തിന് ഒരുപാട് ഫാന്‍സ് ഉണ്ട്. രജനി സാറിന്റെയും കമല്‍ സാറിന്റെ ഫാന്‍സ് നിരവധിയാണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ കൂടെയും അഭിനയിച്ചു.

അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ല റീച്ചും ലഭിക്കുന്നുണ്ട്. അതിലുപരി ആ സിനിമകളും അതുപോലെ എന്റര്‍ടെയ്‌നറാണ്. വില്ലന്‍ എന്ന് പറയുന്നത് ഒരു പവറാണ്. റിയല്‍ ലൈഫില്‍ നമുക്ക് ഒരു വില്ലനാകാന്‍ കഴിയില്ല. നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ എന്ന് പറയാം.

എല്ലാവരിലും ഒരു വില്ലന്‍ ഉണ്ട്. അതുകൊണ്ട് അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ ഒരു ഫ്രീഡം ഉണ്ട്. ”നീ എന്ത് വിചാരിച്ചാലും എനിക്ക് എന്താണ്, ഞാന്‍ ആരാണെന്ന് അറിയാമോ” അങ്ങനെ പറയാന്‍ കഴിയുന്ന ഒരു ഫ്രീഡം വില്ലന്‍ കഥാപാത്രങ്ങളുണ്ട് എന്നാണ് വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ഡിഎസ്പി’ എന്ന ചിത്രമാണ് താരത്തിന്റെതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ഡിസംബര്‍ 2ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ‘മൈക്കിള്‍’, ‘ജവാന്‍’, ‘വിടുതലൈ’, ‘മെറി ക്രിസ്മസ്’, ‘മുംബൈകാര്‍’, ‘ഗാന്ധിടോക്‌സ്’ തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ