ഞാന്‍ രാജാവായിരുന്നെങ്കില്‍ അനിരുദ്ധിനെ തട്ടികൊണ്ടു വന്നേനെ.. നടന്‍ ആകുന്നതിന് മുമ്പേയുള്ള ആഗ്രഹം: വിജയ് ദേവരകൊണ്ട

രാജ്യത്ത് നിലവില്‍ നടക്കുന്ന അസ്വസ്ഥതകളെ തുടര്‍ന്ന് വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. മെയ് 30ന് റിലീസ് ചെയ്യാനിരുന്ന സിനിമ ജൂലൈ 4ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതിനിടെ വിജയ് ദേവരകൊണ്ട സംഗീതസംവിധായകന്‍ അനിരുദ്ധിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കിങ്ഡത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.

ആദ്യമായാണ് ഒരു ദേവരകൊണ്ട സിനിമയ്ക്ക് അനിരുദ്ധ് സംഗീതം ഒരുക്കുന്നത്. താനൊരു നടന്‍ ആകുന്നതിന് മുമ്പ് തന്നെ അനിരുദ്ധിനെ ഗാനങ്ങള്‍ ഒരുക്കാന്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് നടന്‍ പറയുന്നത്. ”വിഐപി, 3 എന്നീ സിനിമകള്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അനിരുദ്ധിനെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ആരാണ് ഈ ജീനിയസ് എന്നാണ് ഞാന്‍ ആലോചിച്ചത്.”

”ആ സമയം ഞാന്‍ ഒരു നടനായിട്ടില്ല. എന്നെങ്കിലും ഞാനൊരു നടനായാല്‍ എന്നെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ അനിരുദ്ധിന്റെ സംഗീതം പശ്ചാത്തലത്തില്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് എന്റെ കരിയര്‍ ആരംഭിച്ച സമയം, പല സിനിമകളിലും അനിരുദ്ധിനെ കൊണ്ടുവരുവാന്‍ കഴിയാത്തതില്‍ അസ്വസ്ഥമായിട്ടുണ്ട്.”

”ഞാന്‍ ഒരു രാജാവായിരുന്നെങ്കില്‍ അനിരുദ്ധിനെ തട്ടികൊണ്ടുവന്ന് എന്റെ കൊട്ടാരത്തില്‍ താമസിപ്പിച്ച് എന്റെ സിനിമയ്ക്ക് മാത്രം സംഗീതം ചെയ്യിപ്പിക്കും എന്നൊക്കെ പറയും” എന്നാണ് ഒരു അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട പറഞ്ഞത്. അതേസമയം, ഗൗതം തന്നൂരിയാണ് കിങ്ഡം സംവിധാനം ചെയ്യുന്നത്.

‘ജേഴ്‌സി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗൗതം തന്നൂരി ഒരുക്കുന്ന ചിത്രമാണ് കിങ്ഡം. ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിത്താര എന്റര്‍ടെയ്‌മെന്റ്, ഫോര്‍ച്യൂണ്‍ 4 എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ