വിജയ്‌യും തൃഷയും കല്യാണം കഴിക്കണമെന്ന് നടി രാഖി സാവന്ത്. ടിവികെയുടെ വിജയത്തിൽ തൃഷയ്ക്ക് ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരെത്തിയിരുന്നു. ഇതിനിടെയാണ് നടിയുടെ പ്രതികരണം.
‘വിജയ്‌യും തൃഷയും കല്യാണം കഴിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ മെഹന്തിയിൽ പങ്കെടുക്കാനെത്തും. തൃഷയെ തുടക്കകാലം മുതലേ എനിക്ക് അറിയാം. ഞങ്ങൾ രണ്ടു പേരും അന്ന് ഇൻഡസ്ട്രിയിൽ കഷ്ടപ്പെടുകയായിരുന്നു. ആദ്യം അവൾ ബോളിവുഡിലായിരുന്നു. പിന്നീട് സൗത്ത് ഇൻഡസ്ട്രിയിലേക്ക് മാറി. അവളെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം’ രാഖി സാവന്ത് പറഞ്ഞു.
”വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഒരുപാടിഷ്ടമാണ്. നല്ല സ്വഭാവമാണ്. അദ്ദേഹത്തിനൊപ്പം ഒരു പാട്ട് ചെയ്യുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. പക്ഷെ അവസരം കിട്ടിയില്ല. ഇപ്പോൾ തോന്നുന്നത് അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്നാണ്” എന്നും രാഖി സാവന്ത് പറഞ്ഞു.
ഏറെകാലമായി തമിഴ് സിനിമാ ലോകത്തെ ശക്തമായ അഭ്യൂഹമാണ് വിജയ്-തൃഷ പ്രണയം. വിജയ്യും തൃഷയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഖിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ടിവികെയുടെ വിജയത്തിന് പിന്നാലെ തൃഷ അഭിനന്ദിക്കാനായി നടന്റെ വീട്ടിലെത്തിയിരുന്നു.