അതിശയകരമായ കലാസൃഷ്ടി; 'ജിഗർതാണ്ട ഡബിൾ എക്സി'നെ പ്രശംസിച്ച് വിഗ്നേശ് ശിവൻ

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗർതാണ്ട ഡബിൾ എക്സ്’. രാഘവ ലോറൻസും എസ്. ജെ സൂര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

നിരവധി പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. സംവിധായകൻ ശങ്കർ, ധനുഷ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് നേരത്തെ രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ നിർമ്മാതാവ് വിഗ്നേശ് ശിവൻ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതിശയകരമായ കലാസൃഷ്ടി എന്നാണ് വിഗ്നേശ് ശിവൻ ചിത്രത്തെ പറ്റി പറയുന്നത്. ചിത്രത്തിലെ സിനിമാറ്റോഗ്രഫിയെയും വിഗ്നേശ് പ്രശംസിക്കുന്നുണ്ട്. കൂടാതെ രാഘവ ലോറൻസ്, എസ്. ജെ സൂര്യ എന്നിവരുടെ പ്രകടനത്തെയും സന്തോഷ് നാരായണന്റെ സംഗീതത്തെയും വിഗ്നേശ് അഭിനന്ദിക്കുന്നു. ഇതുപോലെയുള്ള മികച്ച കലാസൃഷ്ടികൾ കൊണ്ട് ഞങ്ങളെ എന്നും അതിശയപ്പെടുത്തണമെന്നും വിഗ്നേശ് പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വിഗ്നേശ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്ന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി