ഇവരാണ് ഇന്‍ഡസ്ട്രിയുടെ ശാപം, പൊട്ടിത്തെറിച്ച് വിഘ്‌നേഷ് ശിവന്‍

സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം തീയേറ്ററുകളില്‍ പരാജയമായിരുന്നുവെന്ന് പറയാതെ പറഞ്ഞ സിനിമാനിരൂപകനോട് പൊട്ടിത്തെറിച്ച് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. എത്രവലിയ പ്രകോപനമുണ്ടായാലും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും സംയമനം വിടാതെ സൂക്ഷിക്കുന്ന സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കൗശിക് എന്ന സിനിമാനിരൂപകനിട്ട പോസ്റ്റ് വിഘ്‌നേഷിനെ ദേഷ്യം പിടിപ്പിച്ചു.

ജനുവരിയില്‍ തമിഴ് സിനിമയില്‍ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല. ഇനി ഫെബ്രുവരിയില്‍ തമിഴ് സിനിമയ്ക്ക് ഒരു നല്ല സമയമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്നായിരുന്നു കൗശികിന്റെ ട്വീറ്റ്. ഈ പോസ്റ്റ് കണ്ട വിഘ്‌നേഷ് ഇത്തരത്തിലുള്ള ആളുകള്‍ നമ്മുടെ സിനിമാവ്യവസായത്തിനു തന്നെ ഒരു ശാപമാണെന്ന് തിരിച്ചടിച്ചു.

എത്ര കഠിനമായാണ് നമ്മള്‍ അധ്വാനിക്കുന്നത് എന്നാല്‍ ഇത്തരക്കാര്‍ അത് യാതൊരു യുക്തിയുമില്ലാത്ത ട്വീറ്റുകളുമായി വന്ന് നമ്മെ അശക്തരാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇനി ഇതിനും അവര്‍ എന്റെ ഓഫീസില്‍ വന്ന് പണത്തിനായി യാചിയ്ക്കും വിഘ്‌നേഷ് ട്വിറ്ററില്‍ കുറിച്ചു. അല്‍പ്പസമയത്തിനു ശേഷം തന്റെ വാക്കുകള്‍ കടുത്തപോയി എന്ന തോന്നലില്‍ സംവിധായകന്‍ തന്നെ തന്റെ ട്വീറ്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ വിഘ്‌നേഷിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്