ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലേ? വിദ്യാ ബാലന്റെ കിടിലന്‍ മറുപടി

ബോളിവുഡില്‍ വിവാഹ ശേഷവും തന്റേതായ സ്ഥാനത്തിന് ഒട്ടും കോട്ടം തട്ടാതെ അഭിനയം തുടരുകയാണ് വിദ്യാ ബാലന്‍. വിദ്യയുടെ ഏറ്റവും പുതിയ ചിത്രമായ തുംഹാരി സുലു ബോക്‌സോഫിസില്‍ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും താരത്തിന് സിനിമയ്ക്ക് ഒട്ടും കുറവുമില്ല. വരുന്ന ജനുവരി ഒന്നിന് താരത്തിന് 40 വയസ്സ് പൂര്‍ത്തിയാകുകയാണ്.

വിദ്യയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് ഒരു കുഞ്ഞിനായുള്ള സമയം തനിക്കില്ലെന്നായിരുന്നു വിദ്യയുടെ മറുപടി. ഓരോ സിനിമയും തനിക്ക് ഒരു കുഞ്ഞിനെപ്പോലെയണെന്നാണ് താരം പറയുന്നത്. തനിക്കിപ്പോള്‍ തന്നെ 20 കുട്ടികളുണ്ടെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസു തുറന്നത്.

പിറന്നാള്‍ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിറന്നാള്‍ ആഘോഷം ഒരുക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബോറന്‍ പരിപാടിയാണെന്നാണ് താരം പറഞ്ഞത്. 40-ാം വയസിലേക്ക് എത്തുന്നതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ സുഹൃത്തുക്കളോട് പറഞ്ഞുവെന്നും മികച്ച ഐഡിയുമായി വരുന്നത് സുഹൃത്തുക്കളാണോ ഭര്‍ത്താവാണോ എന്ന് കാത്തിരിക്കുകയാണെന്നും വിദ്യ പറഞ്ഞു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ