അണ്ണാച്ചി ലയണ്‍ സിനിമ കണ്ടാരുന്നോ; മോഹന്‍ലാല്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് പറഞ്ഞതിനെ കുറിച്ച് വേണു

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചു അഭിനയിച്ച ഹരികൃഷ്ണന്‍സിന്റെ കൊടൈക്കനാല്‍ ഷെഡ്യൂളില്‍ രണ്ടു ദിവസം ക്യാമറ ചലിപ്പിച്ചത് പ്രശസ്ത ക്യാമറാമാനായ വേണു ആണ്. അന്ന് അവിടെ വെച്ച് മോഹന്‍ലാലുമായി നടത്തിയ ഒരു സംഭാഷണത്തില്‍ അദ്ദേഹം മമ്മൂട്ടിയേയും മകന്‍ ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് പറഞ്ഞ വാക്കുകള്‍ വേണു കുറിക്കുകയാണ്. അന്ന് ഷൂട്ടിങ് കാണാന്‍ ആയി അവിടെ കുഞ്ഞു ദുല്‍ഖറും എത്തിയിരുന്നു.

വേണു അന്ന് ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുന്ന വാക്കുകള്‍ ഇപ്രകാരം,

എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരനാണ് ലാല്‍. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാല്‍ ഒരു വശത്തേക്ക് നോക്കി ഒയ്യോ, അതുകണ്ടോ എന്നു പറഞ്ഞു.

ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തില്‍ മരങ്ങള്‍ക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുല്‍ഖര്‍ സല്‍മാനും. അകലെക്കണ്ട മലനിരകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു.

വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുല്‍ഖര്‍ സല്‍മാനും നടക്കുന്നു. മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു – അണ്ണാച്ചി ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു.

Latest Stories

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം