എന്റെ ദു;ഖം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല, ആളുകള്‍ എന്നും അദ്ദേഹത്തെ ഓര്‍മ്മിക്കണം; ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി വരുണ്‍ ധവാന്‍

തന്റെ ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി നടന്‍ വരുണ്‍ ധവാന്‍. 26 വര്‍ഷം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഡ്രൈവര്‍ മനോജ് സാഹുവിനെയാണ് വരുണ്‍ കണ്ണീരോടെ ഓര്‍ത്തെടുത്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വരുണ്‍ ധവാന്റെ ഡ്രൈവര്‍ മനോജ് സാഹു ഹൃദയാഘാതം വന്ന് മരിച്ചത്.

ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വരുണിന്റെ ഡ്രൈവര്‍ മനോജിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ തന്നെ തൊട്ടടുത്ത ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

‘മനോജ് കഴിഞ്ഞ 26 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അവനായിരുന്നു എന്റെ എല്ലാം. എന്റെ സങ്കടം പറയാന്‍ വാക്കുകളില്ല, അദ്ദേഹത്തിന്റെ അത്ഭുതകരമായ ബുദ്ധിയും നര്‍മ്മവും ജീവിതത്തോടുള്ള അഭിനിവേശവും കാരണം ആളുകള്‍ എന്നും ഓര്‍ത്തിരിക്കണം. നീ എന്റെ ജീവിതത്തില്‍ വന്നതില്‍ ഞാന്‍ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും, മനോജ് ദാദ.’

2012ല്‍ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ ധവാന്‍ ബോളിവുഡിന്റെ ഭാഗമാകുന്നത്. ഒക്ടോബര്‍, ഹംട്ടി ശര്‍മ്മ കി ദുല്‍ഹനിയ, എ.ബി.സി.ഡി 2, ബദ്‌ലാപൂര്‍, ദില്‍വാലെ എന്നിവയാണ് വരുണ്‍ ധവാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

View this post on Instagram

A post shared by VarunDhawan (@varundvn)

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു