മമ്മൂട്ടിയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമം; പ്രതിരോധവുമായി ഉണ്ണി മുകുന്ദന്‍

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിനായയുള്ള കാത്തിരിപ്പിലാണ് ആരാധാകര്‍. കര്‍ക്കശക്കാരനായ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്ത്രതില്‍ ജോണ്‍ തെക്കന്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ചെയ്യുന്നത്. ചിത്ത്രതിന്റെ ടീസര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ അതേറ്റെടുത്തിരുന്നത്.

ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ മാസ്റ്റര്‍പീസിനെ കുറിച്ചുള്ള പ്രതീക്ഷകളും ചിത്രത്തിലെ മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളെയും സംവിധായകന്‍ അജയ് വാസുദേവനെയും പ്രകീര്‍ത്തിച്ചു കൊണ്ടും ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങള്‍ തിയ്യേറ്ററുകളില്‍ വിസിലടികളും മെഗാസ്റ്റാര്‍ എന്ന ആര്‍പ്പുവിളികളും കൊണ്ട് നിറയ്ക്കുമെന്ന് പറഞ്ഞാണ് ഉണ്ണി പോസ്റ്റ് അവസാനിപ്പിച്ചത്.

എന്നാല്‍, തന്റെ പോസ്റ്റിനെ പരിഹസിച്ചതാണ് ഉണ്ണിയെ ചൊടിപ്പിച്ചത “ഇതേ വാക്കുകള്‍ മുന്‍പ് ആര്യയില്‍ നിന്നും കേട്ടതാണ്. മമ്മൂട്ടിയുടെ ആക്ഷന്‍ ജാക്കി ചാനുമായി താരതമ്യപ്പെടുത്തിയായിരുന്നു അത്. ആദ്യം ചെയ്തു കാണിക്കൂ എന്നിട്ടാകാം കൂടുതല്‍ വര്‍ത്തമാനം. ഇത്തരം കപടമായ വാക്കുകള്‍ കേട്ട് മടുത്തു. മമ്മൂക്കയ്ക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം” എന്നായിരുന്നു ആരാധകന്റെ കമന്റ

അതിന് ഉണ്ണി കൊടുത്ത കമന്റ് ഇങ്ങനെയായിരുന്നു”എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21 ന് സിനിമ കണ്ട ശേഷം നിങ്ങള്‍ ഇതിന് മറുപടി തരണം. മമ്മൂക്ക തിയ്യേറ്ററുകളില്‍ ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 21 നായും നിങ്ങളുടെ മറുപടിക്കായും. എല്ലാ ആശംസകളും”. ഉണ്ണി പറഞ്ഞു. ഉണ്ണി മുകുന്ദന്റെ മറുപടി ശരിക്കു ആവേശത്തിലെത്തിച്ചിരിക്കുന്നത് മമ്മൂട്ടി ആരാധകരെയാണ്. ഡിസംബര്‍ 21 ന് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇക്കഫാന്‍സ്

https://www.facebook.com/IamUnniMukundan/photos/a.569748976434183.1073741825.371734919568924/1614074428668294/?type=3&theater

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ