ലിപ്‌ലോക് സീന്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.. എന്റടുത്ത് വരുന്ന എല്ലാ സിനിമയിലും അതുണ്ട്, ഞാന്‍ എല്ലാം മാറ്റും: ഉണ്ണി മുകുന്ദന്‍

സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ട് ആണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തനിക്ക് ഇപ്പോള്‍ കൂടുതലും ലിപ്‌ലോക് സീനുകള്‍ ഉള്ള സിനിമകളാണ് വരുന്നത്. എന്നാല്‍ അത് പലതും താന്‍ തിരുത്താറുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഷര്‍ട്ട് ഇല്ലാതെ അഭിനയിക്കുന്നത് പോലും തനിക്ക് മടിയാണ് എന്നും താരം പറയുന്നുണ്ട്.

”എന്റടുത്ത് വരുന്ന എല്ലാ കഥകളിലും ഇപ്പോള്‍ ലിപ്‌ലോക് ഉണ്ടാകും. ഞാന്‍ എല്ലാം മാറ്റിക്കളയും. ഞാന്‍ പറയും ലിപ്‌ലോക് ചെയ്യാം, പക്ഷെ ഇതേ സാധനം, ഇതേ ഇമോഷണലില്‍ വേറൊരു സീനില്‍ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ നന്നാകും. ഒരു പാട്ടിലൂടെയോ മറ്റോ പറ്റുമോ എന്ന് നോക്കും. സിനിമയ്ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.”

”എനിക്ക് ഇപ്പോ അത്ര നാണമൊന്നും ഇല്ല. ഒരു നടന്‍ ഉമ്മ വയ്ക്കുന്നത് ഒരു സിനിമ വില്‍ക്കാനുള്ള കാരണമായി തോന്നുന്നില്ല. ഇത് വില്‍ക്കാനുള്ള ഒരു കാര്യമായിട്ട് ഞാന്‍ കാണുന്നില്ല. അതിന് വേണ്ടി ഞാന്‍ കണ്‍വിന്‍സ് ആകാറില്ല. ഫാമിലി ഓഡിയന്‍സ് ഇത് കാണുമ്പോള്‍ അസ്വാസ്ഥം ഉണ്ടാക്കും.”

”മിഖായേല്‍ എന്ന സിനിമയില്‍ ഹനീഫ് എന്നോട് പറഞ്ഞു, ഷര്‍ട്ട് ഇല്ലാതെ നടക്കണമെന്ന്. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായി. നീ ഫുള്‍ടൈം ജിമ്മില്‍ അങ്ങനെയല്ലേ എന്ന് ചോദിച്ചു. അത് വേറൊരു കാര്യമാണ്, സിനിമയില്‍ അങ്ങനെയല്ല. ലിപ്‌ലോക് സീന്‍ ചെയ്യാനും എനിക്ക് ബുദ്ധിമുട്ടാണ്.”

”എന്റെ കൂടെയുള്ള, എന്റെ സഹപ്രവര്‍ത്തകര്‍ പലരും നല്ല ഭംഗിയായിട്ട് പ്രൊഫഷണല്‍ ആയിട്ട് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് എന്തോ അത് വര്‍ക്ക് ആവില്ല. ഞാന്‍ പറയുകയും ചെയ്തു, നമ്മളെ കൊണ്ട് പറ്റാത്ത കാര്യമാണല്ലോ. എന്റെ ഒന്ന്, രണ്ട് സിനിമകളില്‍ ബെഡ്‌റൂം സീന്‍സ് ഉണ്ട്. അത് പഴയ സിനിമകളിലെ പോലെ പൂക്കള്‍ കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന്.”

”അപ്പോള്‍ എന്റെ ഫ്രണ്ട്‌സും ടീമും ഒക്കെ പറയും നീ ഒരുമാതിരി പഴഞ്ചന്‍ ലെവല്‍ ആണെന്ന് ഒക്കെ. എല്ലാവരും എല്ലാം അറിയണമെന്ന് ഇല്ലല്ലോ. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എല്ലാത്തിലും ഫസ്റ്റ് അടിക്കണമെന്നില്ലല്ലോ. ഞാന്‍ അങ്ങനെയൊരു കുട്ടിയാ” എന്നാണ് ഉണ്ണി മുകുന്ദന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ