മുഹ്‌സിന്‍ പരാരിക്ക് കൈ കൊടുത്തപ്പോഴുള്ള അതേ ചോദ്യങ്ങള്‍ വിഷ്ണു മോഹനെ വച്ച് മേപ്പടിയാന്‍ നിര്‍മ്മിച്ചപ്പോഴും നേരിട്ടു: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ സിനിമ നിര്‍മ്മിക്കാന്‍ താന്‍ എടുത്ത റിസ്‌ക്കിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. വിഷ്ണു മോഹന്‍ എന്ന നവാഗതനെ വച്ച് സിനിമാ നിര്‍മ്മിക്കുമ്പോള്‍ തനിക്ക് പല ചോദ്യങ്ങളും നേരിടേണ്ടി വന്നു. കെ.എല്‍ 10 പത്ത് എന്ന സിനിമക്കായി മുഹ്സിന്‍ പരാരിയുമായി കൈകൊടുക്കുമ്പോഴും ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നേരിട്ടുവെന്ന് നടന്‍ പറയുന്നു.

ഉണ്മി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മേപ്പാടിയന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ എനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ സിനിമയെ വിശ്വസിച്ച് സ്വീകരിച്ചവര്‍ക്ക് ഒരുപാട് നന്ദിയുണ്ട്. യാതൊരു പരിചയവുമില്ലാത്ത വിഷ്ണു മോഹന്‍ എന്ന നവാഗതനെ വെച്ച് ഒരു സിനിമാ നിര്‍മിക്കുമ്പോള്‍ എനിക്ക് പല ചോദ്യങ്ങളും നേരിടേണ്ടി വന്നിരുന്നു.

കെ.എല്‍ 10 പത്ത് എന്ന സിനിമക്കായി മുഹ്സിന്‍ പരാരിയുമായി കൈകൊടുക്കുമ്പോഴും എനിക്ക് ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കെ.എല്‍ 10 പത്ത് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സിനിമയായി ഇപ്പോഴും തുടരുന്നുണ്ട്. കോവിഡ് കാലത്ത് മേപ്പടിയാന്‍ പോലൊരു സിനിമ നിര്‍മിച്ചതിനും എനിക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു.

മറ്റ് ചിലരുടെ ചോദ്യം ഈ സമയത്തും സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനായിരുന്നു. സിനിമകളിലെ അടിസ്ഥാന കഥാപാത്രങ്ങളെ പുറത്തെടുക്കാനാകുമോ എന്ന ചോദ്യവും നേരിടേണ്ടി വന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി.

ആ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ആത്യന്തികമായ ഉത്തരമാണ് മേപ്പാടിയാന്റെ വലിയ വിജയം. ഈ സ്വപ്നത്തില്‍ എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഇന്നിപ്പോള്‍ എക്‌സ്‌പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി.

മേപ്പടിയാന്‍ ബംഗ്ലുരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരിക്കുന്നു. എന്റെ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്. തിയേറ്ററുകളില്‍ ഇപ്പോള്‍ അഞ്ചാം ആഴ്ചയും ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുകയാണ്. സ്വപ്നം കാണുക. ലക്ഷ്യമുണ്ടാകുക.. നേടുക.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി