എനിക്ക് പേടിയുണ്ടായിരുന്നു, എന്നാല്‍ മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്; തുറന്നു പറഞ്ഞ് തൃഷ

‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാകും രണ്ടാം ഭാഗം എന്ന പ്രതീക്ഷകളാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ചെന്നൈയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് പരിപാടി നടന്നത്.

നടി തൃഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ആദ്യ ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്നാണ് തൃഷ പറയുന്നത്. ”പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിലെത്തുമ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു.”

”എന്നാല്‍ സിനിമയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ഞാന്‍ ഭയങ്കര ആവേശത്തിലാണ്. പാട്ട്, ക്ലൈമാക്‌സ്, ആക്ഷന്‍, വ്യത്യസ്ത ലുക്കുകള്‍ അങ്ങനെ എല്ലാം കൊണ്ടും രണ്ടാം ഭാഗവും നല്ല സിനിമയായിരിക്കും എന്നാണ് തൃഷ പറഞ്ഞത്.

നിങ്ങളെപ്പോലെ തന്നെ താനും ആവേശത്തിലാണെന്നും ട്രെയ്ലര്‍ ലോഞ്ചിനിടെ തൃഷ വ്യക്തമാക്കി. ഏപ്രില്‍ 28ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ മണിരത്‌നത്തിനും താരങ്ങള്‍ക്കുമൊപ്പം കമല്‍ഹാസന്‍, ചിമ്പു, ശോഭന, ഖുശ്ബു, രേവതി, സുഹാസിനി എന്നിവര്‍ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ അതിഥികളായി എത്തിയിരുന്നു.

Latest Stories

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ