ആരാണ് റോള്‍ മോഡല്‍?; മനസ് തുറന്ന് ടൊവിനോ

ഒരാളെ മാത്രമായി റോള്‍മോഡലാക്കി വച്ചിട്ട് അതുമാത്രം ഫോളോ ചെയ്യുന്നതില്‍ കാര്യമില്ലെന്ന് നടന്‍ ടൊവിനോ ദേശാഭിമാനിയ്ക്ക് നല്‍കിയ ്ഭിമുഖത്തില്‍ പറഞ്ഞു. എല്ലാവരില്‍ നിന്നുമുള്ള നല്ല ഗുണങ്ങളും നമുക്ക് അനുകരിക്കാവുന്നതാണ്. അങ്ങനെയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു കഴിവുമില്ലാതെ ഇന്നേവരെ ആരും ജനിച്ചിട്ടില്ല. എല്ലാ കഴിവുകളോടുകൂടിയും ആരും ജനിച്ചിട്ടില്ല. നമ്മുടെ ഉള്ളിലെ കഴിവിനെ അറിയാന്‍ ശ്രമിക്കുക. അതു കൊണ്ടുതന്നെ പലരില്‍ നിന്നും സ്വാംശീകരിക്കാവുന്ന ഒന്നാകണം മാതൃക എന്നു തോന്നുന്നു- ടൊവിനോ വ്യക്തമാക്കി

അഭിനയിക്കുക എന്നതുതന്നെയാണ് ഇഷ്ടം. പ്രകൃതിയുമൊക്കെയായി അടുത്തിടപഴകിയുള്ള ജീവിതം സ്വപ്നം കാണാറുണ്ട്. ജിം കാരി എന്ന നടന്‍ സകലതിരക്കുകളും മാറ്റി ഇപ്പോള്‍ പ്രകൃതിയുമായി ഏറെ ഇണങ്ങി ജീവിക്കുകയാണ്. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോകളിലും ആ ചൈതന്യം നമുക്ക് കാണാന്‍ സാധിക്കും. പണ്ടുണ്ടായിരുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ എന്ന ഭാവമേയില്ല ആ മുഖത്തിപ്പോള്‍. എന്റെയൊരു റിട്ടയേര്‍ഡ് ലൈഫ് എന്നൊക്കെ പറഞ്ഞാല്‍ അങ്ങനെയൊക്കെ ആയിരിക്കണമെന്നുണ്ട്.- ടൊവിനോ പറഞ്ഞു

നമുക്കൊരു മോശം അവസ്ഥ വരുമ്പോഴാണ് യഥാര്‍ഥ സുഹൃത്തുക്കളെയൊക്കെ അറിയുന്നത്. എനിക്കും അത്തരം ഒരുപാട് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സുഹൃത്തുക്കളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവരെയൊക്കെ ഇപ്പോഴും ഒപ്പം ചേര്‍ത്തുപിടിച്ചിട്ടുമുണ്ട്. ഇത്തരം അറിവും തിരിച്ചറിവുമൊക്കെ അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. കോയമ്പത്തൂരായിരുന്നു എന്‍ജിനിയറിങ്ങിന് പഠിച്ചത്. അവിടെ ഇന്‍ഡിപെന്‍ഡന്റ് ലൈഫായിരുന്നു. ഭക്ഷണം പാകംചെയ്യുക, തുണിയലക്കുക അങ്ങനെ. താമസിക്കുന്ന റൂമിന്റെ വാടക നല്‍കുന്ന കാര്യങ്ങളും നോക്കിയത് ഞാന്‍ തന്നെയായിരുന്നു. ഈ കാലത്തൊക്കെ ഒരുപാട് ജീവിതം അറിയാന്‍ കഴിഞ്ഞു- ടൊവിനോ മനസ് തുറന്നു

Latest Stories

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന