മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ ആണ് ഞാന്‍ എന്ന് ടിനി ടോം വിളിക്കും, മനോജ് കളിയാക്കും: ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സുപരിചിതയാണ് നടി ബീന ആന്റണി. നടന്‍ ടിനി ടോം തന്നെ കാണുമ്പോള്‍ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോയിലാണ് നടി സംസാരിച്ചത്.

ടിനി ടോം കാണുമ്പോഴെല്ലാം തന്നെ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് വീട്ടില്‍ വന്ന് കഴിയുമ്പോള്‍ മനോജ് കളിയാക്കും. ആരോ ഒരിക്കല്‍ മഞ്ജുവിനോടും ഇത്തരത്തില്‍ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ് എന്നാണ് ബീന ആന്റണി പറയുന്നത്. അതേസമയം, ബിഗ് ബോസ് നടക്കുന്ന സമയത്ത് രജിത്ത് കുമാറിനെ പുറത്താക്കിയപ്പോള്‍ ഷോയെ വിമര്‍ശിച്ച് പ്രതികരിച്ചത് ഒരു എടുത്ത് ചാട്ടമായിരുന്നുവെന്നും ബീന പറയുന്നു.

എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്. അന്ന് നാക്ക് പിഴച്ചാണ് ഇനി ചാനലും കാണില്ലെന്ന് പറഞ്ഞത്. പറഞ്ഞ ശേഷമാണ് പിടിവിട്ട് പോയി എന്ന് മനസിലായത്. അന്ന് താനും മനോജും ഏഷ്യാനെറ്റിലെ രണ്ട് സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ അഭിനയിക്കുന്ന സമയമായിരുന്നു.

അന്ന് മനോജ് പറയുമ്പോള്‍ താന്‍ അരികില്‍ നിന്ന് തട്ടുന്നുണ്ടായിരുന്നു. അപ്പോഴേക്കും മനോജ് എല്ലാം പറഞ്ഞ് കഴിഞ്ഞിരുന്നു. അങ്ങനെയൊക്കെ ചിലത് വെട്ടിത്തുറന്ന് പറയലിന്റെ ഭാഗമായി മനോജിന് സംഭവിച്ചിട്ടുണ്ടെന്ന് ബീന പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്