പകരം കൊണ്ടുവന്ന കഥ ലാലേട്ടന് ഇഷ്ടമായില്ല: തുളസി ദാസ്

മോഹന്‍ലാലിനെ നായകനാക്കി തുളസി ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2003 ല്‍ പുറത്തുവന്ന മിസ്റ്റര്‍ ബ്രഹ്‌മചാരി. ഇപ്പോഴിതാ ഈ സിനിമക്ക് പിന്നില്‍ നടന്ന കഥകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് തുളസി ദാസ്. മോഹന്‍ലാല്‍ ആ സമയത്ത് അമാനുഷിക കഥാപാത്രങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനാല്‍ ഈ ചെറിയ കഥയുമായി പോകാന്‍ തനിക്ക് മടിയുണ്ടായിരുന്നു എന്നും തുളസ് ദാസ് പറഞ്ഞു. അതിഷ്ടമായില്ലെങ്കിലോ എന്ന കരുതി രണ്ട് കഥയുമായിട്ടാണ് ഞാന്‍ ലാലിന്റെ അടുത്ത് പോയത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഷാജി കൈലാസിന്റെ താണ്ഡവം എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍ കഥ പറയാന്‍ ചെന്നത്. ചെന്നപ്പോള്‍ ആഷ് പോഷ് ലെവലിലാണ് സെറ്റ്. സെറ്റ് കണ്ട് മിസ്റ്റര്‍ ബ്രഹ്‌മചാരിയുടെ കഥ ഞാന്‍ മാറ്റിവെച്ചു.

അങ്ങനെ ലാലേട്ടനെ കണ്ട് മറ്റേ കഥ പറയാന്‍ തുടങ്ങി. അച്ഛനും മകനും തമ്മിലുള്ള യുദ്ധത്തിന്റെ കഥയായിരുന്നു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് ഇതുപോലുള്ള സിനിമ അല്ലേ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതെന്നും പറഞ്ഞു.

എന്നാല്‍ വേറൊരു കഥയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മിസ്റ്റര്‍ ബ്രഹ്‌മചാരിയുടെ കഥ പറയാന്‍ തുടങ്ങി. കഥ പറഞ്ഞ തീര്‍ക്കുന്നതിന് മുമ്പേ ഇത് ചെയ്യാമെന്ന് ലാലേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ സംഭവിച്ചത്,’ തുളസി ദാസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്