അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് നടി രാധിക ആപ്‌തെ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ഗര്‍ഭിണിയാണെന്ന് ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ തനിക്കും ഭര്‍ത്താവിനും കുഞ്ഞ് വേണ്ടായിരുന്നെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം വെളിപ്പെടുത്തി.

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രൈമസ്റ്ററില്‍ ഉറക്കമില്ലായ്മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നതിനാല്‍ സന്തോഷമായിരിക്കണമെന്ന് ആളുകള്‍ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാനെന്റെ ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്.

എനിക്കും ഭര്‍ത്താവിനും കുഞ്ഞ് വേണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. ഇതുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തു. അതേസമയം ഭര്‍ത്താവ് തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും രാധിക ആപ്‌തെ വ്യക്തമാക്കി.

2013 ലാണ് രാധിക ബ്രിട്ടീഷ് വയലിനിസ്റ്റ് ബെഡഡിക്ട് ടെയ്‌ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ലണ്ടനിലാണ് ഇവര്‍ താമസിക്കുന്നത്. ഇടയ്ക്ക് രാധിക മുംബൈയിലെത്താറുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ