സമൂഹത്തിൽ നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണമെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന തീരുമാനം സ്വാഗതാർഹം ആണെന്നും സ്ത്രീകൾക്ക് ആത്മാഭിനത്തോടെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശമാണ് ഉറപ്പാക്കേണ്ടതെന്നും റിനി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നത് സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ ഒരു കാരണം ആകുമോ എന്നുമൊരു ആശങ്കയുണ്ടെന്നും ഉയർന്ന ശമ്പളമുള്ള ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ നിത്യ വൃത്തിക്ക് കഷ്ടപ്പെടുന്ന ഒരു പുരുഷന് അത് നിഷേധിക്കപെടുകയാണെന്നും റിനി പറയുന്നു.
എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും തുല്യ വേതനം ലഭ്യമാക്കുന്നതുമാണ് സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ ആധാരം എന്നാണ് താൻകരുതുന്നതെന്നും പുരുഷന്മാരെ പോലെ തന്നെ സ്വന്തം ഇഷ്ടങ്ങൾക്കും സ്വാതന്ത്രത്തിനും അനുസരിച്ചു അവൾക്ക് ജീവിക്കാൻ സാധിക്കണമെന്നും റിനി പറയുന്നു. സ്ത്രീ വെറുമൊരു ശരീരം എന്ന ധാരണകളിൽ നിന്ന് മാറി അവളൊരു വ്യക്തി ആണെന്നും അവളുടെ അഭിപ്രായങ്ങൾക്ക് തുല്യമായ പരിഗണന ലഭിക്കേണ്ടതാണ് എന്ന ധാരണ സമൂഹത്തിൽ ഊട്ടി ഉറപ്പിക്കാൻ കഴിയണമെന്നും റിനി പറയുന്നു.
സ്ത്രീക്ക് പുരുഷന് തുല്യമായ ഒരു നിലനിൽപ്പ് ഈ സമൂഹത്തിൽ ഉണ്ടാകുക എന്നതാണ് പരമ പ്രധാനമെന്നും റിനി പറയുന്നു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നത് സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ ഒരു കാരണം ആകുമോ എന്നുമൊരു ആശങ്കയുണ്ട്. ഉയർന്ന ശമ്പളമുള്ള ഒരു സ്ത്രീക്ക് യാത്ര സൗജന്യം ലഭിക്കുമ്പോൾ നിത്യ വൃത്തിക്ക് കഷ്ടപ്പെടുന്ന ഒരു പുരുഷന് അത് നിഷേധിക്കപെടുകയാണ്. സ്ത്രീയായത് കൊണ്ട് മാത്രം സൗജന്യങ്ങൾ നൽകുന്നു എന്ന തരത്തിൽ പുരുഷന്മാർക്കിടയിൽ സ്ത്രീ വിരുദ്ധത സൃഷ്ടിക്കാനും ഇത് ഒരു കാരണം ആയേക്കാമെന്നും റിനി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന തീരുമാനം സ്വാഗതാർഹം ആണ്. എങ്കിലും ചില ആശങ്കകൾ പങ്കുവെക്കാൻ കൂടി ഞാൻ ആഗ്രഹിക്കുകയാണ്.
സ്ത്രീശാക്തീകരണം ആണ് നമ്മുടെ സമൂഹത്തിൽ നടപ്പാക്കേണ്ടത്. സ്ത്രീകൾക്ക് ആത്മാഭിനത്തോടെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശം ആണ് ഉറപ്പാക്കേണ്ടത്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും തുല്യ വേതനം ലഭ്യമാക്കുന്നതുമാണ് സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ ആധാരം എന്ന് ഞാൻ കരുതുകയാണ്. പുരുഷന്മാരെ പോലെ തന്നെ സ്വന്തം ഇഷ്ടങ്ങൾക്കും സ്വാതന്ത്രത്തിനും അനുസരിച്ചു അവൾക്ക് ജീവിക്കാൻ സാധിക്കണം. സ്ത്രീ വെറുമൊരു ശരീരം എന്ന ധാരണകളിൽ നിന്ന് മാറി അവളൊരു വ്യക്തി ആണെന്നും അവളുടെ അഭിപ്രായങ്ങൾക്ക് തുല്യമായ പരിഗണന ലഭിക്കേണ്ടതാണ് എന്ന ധാരണ സമൂഹത്തിൽ ഊട്ടി ഉറപ്പിക്കാൻ കഴിയണം…
അവൾക്ക് പുരുഷന് തുല്യമായ ഒരു നിലനിൽപ്പ് ഈ സമൂഹത്തിൽ ഉണ്ടാകുക എന്നതാണ് പരമ പ്രധാനം. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നത് സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ ഒരു കാരണം ആകുമോ എന്നുമൊരു ആശങ്കയുണ്ട്. ഉയർന്ന ശമ്പളമുള്ള ഒരു സ്ത്രീക്ക് യാത്ര സൗജന്യം ലഭിക്കുമ്പോൾ നിത്യ വൃത്തിക്ക് കഷ്ടപ്പെടുന്ന ഒരു പുരുഷന് അത് നിഷേധിക്കപെടുകയാണ്. സ്ത്രീയായത് കൊണ്ട് മാത്രം സൗജന്യങ്ങൾ നൽകുന്നു എന്ന തരത്തിൽ പുരുഷന്മാർക്കിടയിൽ സ്ത്രീ വിരുദ്ധത സൃഷ്ടിക്കാനും ഇത് ഒരു കാരണം ആയേക്കാം.