മമ്മൂട്ടി സെറ്റിൽ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് അദ്ദേഹവും, ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്: ​ഗ്രേസ് ആന്റണി

ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ​ഗ്രേസ് ആന്റണി. ഇപ്പോഴിതാ നിവിനോപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് ഗ്രേസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പോപ്പർ സ്റ്റോപ്പ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യകത്തെ കുറിച്ച് ​ഗ്രേസ് മനസ്സ് തുറന്നത്.

മമ്മൂട്ടി സെറ്റിൽ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് നിവിനുമെന്നാണ് അവർ പറയുന്നത്. വളരെ കൂളായ ആളുകളാണ് നിവിൻ. സെറ്റിലെ മറ്റെല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളാണെന്നും ഗ്രേസ് പറയുന്നു. തങ്ങൾ ഒരുമിച്ചെത്തിയത് കനകം കാമിന് കലഹം എന്ന ചിത്രത്തിലായിരുന്നു.

ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് കോവിഡ് പ്രശ്നങ്ങൾ കാരണം എല്ലാവരും മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു. അഭിനേതാക്കൾ തമ്മിലുണ്ടാകേണ്ട കൊടുക്കൽ വാങ്ങലുകളുടെ കാര്യത്തിൽ താൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് നിവിനെന്നും ​ഗ്രേസ് ആന്റിണി പറഞ്ഞു.

സീനിൽ നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽ അദ്ദേഹം അത് അതുപോലെ ചെയ്യും. നമ്മുടെ നിർദേശങ്ങൾ കേൾക്കും. അത്തരത്തിൽ മികച്ച ക്വാളിറ്റിയുള്ള ഒരു വ്യക്തിയും നടനുമാണ് നിവിനെന്നും ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ