വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ല; കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് സണ്ണി ലിയോൺ

വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച് സണ്ണി ലിയോൺ. വീട്ടുജോലിക്കാരിയുടെ ഒൻപത് വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികം നൽകുമെന്നും താരം പറഞ്ഞു.

കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും മറ്റും സണ്ണി ലിയോൺഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പറുകളും പോസ്റ്റിൽ ചേർത്തിട്ടിണ്ട്. അനുഷ്ക കിരൺ മോറെ എന്നാണ് കുട്ടിയുടെ പേര്.

കുട്ടിയേക്കുറിച്ചുള്ള വിവരം നൽകുന്നവർക്കോ പണമായി ഉടനടി 11,000 രൂപ നൽകും. ഇതിനുപുറമേ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോൺ പറഞ്ഞു.

മുംബൈയിൽ നിന്നും കുട്ടികളെ തട്ടികൊണ്ടുപോകുന്ന ക്രിമിനലുകളാണോ ഇതിനുപിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് സണ്ണി ലിയോൺ ഒടുവിൽ ചെയ്ത ചിത്രം. ഈ വർഷം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം