‘ദി ലേഡി ഇൻ മൈ ഹാന്റ് ഈസ് ഇൻക്രഡിബിൾ; അലൻസിയർ പറഞ്ഞത് നികൃഷ്ടമായ പ്രസ്താവന': ശ്രുതി ശരണ്യം

ചലച്ചിത്ര പുരസ്കാര വേദിയിൽ വിവാദ പ്രസ്താവന നടത്തുകയും, അതിനെ പിന്നീട് ന്യായീകരിക്കുകയും ചെയ്ത അലൻസിയർക്കെതിരെ കടുത്ത വിമർശനവുമായി സംവിധായിക ശ്രുതി ശരണ്യം.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രുതി തന്റെ വിമർശനം ഉന്നയിച്ചത്.‘തന്റെ കയ്യിലിരിക്കുന്ന രാജ്ഞി അവിശ്വസിനീയമായ ഒന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ്   ശ്രുതിയുടെ കുറിപ്പ്  തുടങ്ങുന്നത്.

“ഇന്ന് ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന,പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു.’

സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്തരം നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്ന് സംസാരിക്കാൻ  എങ്ങനെ അലൻസിയർക്ക് കഴിഞ്ഞുവെന്നും  ഇതൊരു അപമാനമാണെന്നും ശ്രുതി ചോദിക്കുന്നു. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ തന്റെ ഉത്തരവാദിത്തമാണ് ഇതിനെതിരെ പ്രതികരിക്കേണ്ടതെന്നും  ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ശ്രുതി സംവിധാനം ചെയ്ത  ‘ബി  32 മുതൽ 44 വരെ’ എന്ന സിനിമയ്ക്കാണ് ഈ വർഷത്തെ മികച്ച സ്ത്രീ സിനിമയ്ക്കുള്ള അവാർഡ്. അലൻസിയറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ നിരവധി താരങ്ങൾ രംഗത്തു വന്നിരുന്നു, അപ്പോഴും തന്റെ പ്രസ്താവനയെ വീണ്ടും  ന്യായീകരിക്കുക മാത്രമാണ് അലൻസിയർ ചെയ്യുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്