'ആ ഡയലോഗ് വേണ്ടിയിരുന്നില്ല, കേട്ടിട്ട് ഒരു സുഖം തോന്നിയില്ല' - നൈലാ ഉഷ

കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് നൈലാ ഉഷ. റെഡ് എഫ്എമ്മില്‍ ആര്‍.ജെ. മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് നൈല ഇക്കാര്യം പറഞ്ഞത്.

കുസൃതി ചോദ്യങ്ങള്‍ ചോദിച്ച് മുന്നോട്ടു പോകുമ്പോഴാണ് അവസാനമായി ഒരു സ്ത്രീവിരുദ്ധ ഡയലോഗ് കേട്ടത് എപ്പോഴാണെന്ന് അവതാരകന്‍ ചോദിക്കുന്നത്. അവസാനമായി കണ്ടത് എപ്പോഴാണെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല പക്ഷെ കസബയിലെ ഈ പ്രശ്‌നം വന്നപ്പോള്‍ ആ ലിങ്ക് തുറന്ന് നോക്കിയപ്പോള്‍ ഡയലോഗ് കേട്ടിരുന്നു. അത് കേട്ടപ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് ആര് പറഞ്ഞാലും, സ്ത്രീ പറഞ്ഞാലും പുരുഷന്‍ പറഞ്ഞാലും അത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നില്ല.

കസബയ്ക്ക് എത്ര റേറ്റിംഗ് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ നൈല പറയുന്നത് ഇങ്ങനെ.

ഞാനാ സിനിമ കണ്ടിട്ടില്ല. അത് കാണാതെ എനിക്ക് ആ സിനിമയെ റെയ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ആ സിനിമയില്‍ അത്തരത്തിലൊരു ഡയലോഗ് ഉണ്ട് എന്നത് കൊണ്ട് ആ സിനിമ മോശമാണെന്ന് ഞാന്‍ പറയില്ല.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു