'ഇമ്രാൻ ഹാഷ്മിക്ക് ഒരു കിസ്സർ ബോയ് ഇമേജ് മാത്രമേയൊളളൂ, അവൻ ഒരു കംഫർട്ടബിൾ കിസ്സർ അല്ല'; തുറന്നുപറഞ്ഞ് തനുശ്രീ ദത്ത

നടൻ ഇമ്രാൻ ഹാഷ്മിയെയും തനുശ്രീ ദത്തയെയും അറിയാത്ത സിനിമ പ്രേമികളുണ്ടാവില്ല. 2005-ൽ പുറത്തിറങ്ങിയ ‘ആഷിഖ് ബനായ ആപ്‌നേ’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച രണ്ട് താരങ്ങളാണ് ഇരുവരും. ഹിമേഷ് രേശമ്യ സംഗീതം നിർവഹിച്ച ‘ആഷിഖ് ബാനായാ’ എന്നുതുടങ്ങുന്ന ഗാനവും അതിലെ ചുംബനരംഗങ്ങളും ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചവയാണ്.

അരങ്ങേറ്റ ചിത്രത്തിനുശേഷം ‘ചോക്ലേറ്റ്: ഡീപ് ഡാർക്ക് സീക്രട്ട്‌സ്’, ‘ഗുഡ് ബോയ് ബാഡ് ബോയ്’ എന്നീ ചിത്രങ്ങളിലും ഇമ്രാൻ ഹാഷ്മിയോടൊപ്പം തനുശ്രീ ദത്ത വെള്ളിത്തിരയിലെത്തി. ആ ചിത്രങ്ങളിലെ ചുംബന രംഗങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇമ്രാൻ ഹാഷ്മി ഒരു കംഫർട്ടബിൾ കിസ്സർ അല്ലെന്നാണ് തനുശ്രീ ദത്ത പറയുന്നത്. ചോക്ലേറ്റ് സിനിമയിൽ മറ്റൊരു ചുംബനരംഗം ഉണ്ടായിരുന്നെന്നും എന്നാൽ അത് പുറത്തുവിട്ടില്ലെന്നുമാണ് തനുശ്രീ പറയുന്നത്.

“ഞങ്ങൾ ചോക്ലേറ്റ് സിനിമയിലും ഒരു ചുംബന രംഗം ചെയ്തിരുന്നു, പക്ഷേ അവർ അത് ഉൾപ്പെടുത്തിയില്ല. ആദ്യമായി ചെയ്തപ്പോൾ അത് വളരെ അരോചകമായിരുന്നു. രണ്ടാം തവണ ആയപ്പോൾ അസ്വസ്ഥത കുറഞ്ഞു. കാരണം, വ്യക്തിപരമായി, യഥാർത്ഥ ജീവിതത്തിൽ, ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി ഇല്ല. ഇമ്രാന് ഒരു കിസ്സർ ബോയ് ഇമേജ് ഉണ്ട്, എന്നാൽ അദ്ദേഹം ഒരു കംഫർട്ടബിൾ കിസ്സർ അല്ല. അതുപോലെ ഞാനും അല്ല” ഫിൽമി ഗ്യാൻ എന്ന ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനുശ്രീ ദത്ത ഇമ്രാൻ ഹാഷ്മിയെ പറ്റി സംസാരിച്ചത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്